നടിയെ ആക്രമിച്ച കേസിലെ കുടുക്ക് ; ദിലീപും കാവ്യയും വിവാഹ മോചനത്തിലേയ്ക്ക് : കാവ്യയ്ക്ക് വേണ്ടി കേസ് ഏറ്റെടുത്ത് താൻ ബലിയാടായതായി ദിലീപ് : വെളിപ്പെടുത്തലുമായി സിനിമാ ലേഖകൻ

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കാവ്യയെ കുടുക്കാൻ അന്വേഷണ സംഘം അരങ്ങൊരുക്കുന്നതിനിടെ കുടുംബത്തിൽ വിള്ളലുകൾ വീഴുന്നതായി റിപ്പോർട്ട്. നടിയെ ആക്രമിച്ച കേസ് വന്നപ്പോള്‍ മുതല്‍ തന്നെ ദിലീപിന്റെ മഞ്ജുവിന്റെയും കാവ്യയുടേയുമൊക്കെ ദാമ്പത്യ ജീവിതത്തില്‍ സംഭവിച്ചതൊക്കെ വള്ളിപുള്ളി വിടാതെ തുറന്നടിച്ച സിനിമാ ലേഖകൻ പല്ലിശ്ശേരിയാണ് ഇപ്പോൾ വീണ്ടും രംഗത്ത് എത്തിയത്. ഇപ്പോഴിതാ വീണ്ടും വിവാദ പ്രസ്താവനകളിലേക്ക് നിറയുകയാണ് പെല്ലിശ്ശേരിയുടെ വാക്കുകള്‍. നടിയെ ആക്രമിച്ച കേസ് നിര്‍ണായക ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കാവ്യയെയും ചോദ്യം ചെയ്യുന്ന ഘട്ടത്തിലാണ് ഇപ്പോള്‍. എന്നാല്‍ കാവ്യയുടെയും ദിലീപിന്റെയും കുടുംബം അടിച്ച്‌ പിരിയുന്നുവെന്നാണ് പല്ലിശ്ശേരി തന്റെ യുട്യൂബ് ചാനലിലൂടെ പറയുന്നത്.

Advertisements

ദിലീപിന്റെ സഹോദരി ഭര്‍ത്താവ് പുറത്ത് വിട്ട തെളിവുകള്‍ കാവ്യക്കെതിരെ നിര്‍ണായകമായിരുന്നു. അതുകൊണ്ട് തന്നെ തന്റെ മകളെ ദിലീപിന്റെ കുടുംബം ഒറ്റപ്പെടുത്തി എന്ന തിരിച്ചറിവാണ് കാവ്യയും കുടുംബവും ദിലീപിന്റെ കുടുംബവും തമ്മില്‍ തെറ്റിയതെന്നാണ് പല്ലിശ്ശേരി പറയുന്നത്. കാവ്യയെ വിളിച്ചു കൊണ്ടു പോകാന്‍ വീട്ടുകാര്‍ തയ്യാറാണ്. പക്ഷെ ദിലീപിന്റെ കുടുംബം വെയിറ്റ് ചെയ്യാന്‍ പറഞ്ഞിരിക്കുകയാണ്. കാര്യങ്ങള്‍ ഇത്രയും എത്തുമെന്ന് ആരും കരുതിയില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നന്ദികേട് കാണിച്ചാല്‍ അതിന്റെ പത്ത് മടങ്ങ് കാവ്യയും കുടുംബവും കാണിക്കാനാണ് സാധ്യത. അതിനിപ്പോള്‍ കാവ്യയുടെ കുടുംബവും തുടക്കമിട്ടിരിക്കുകയാണ്. ബന്ധുക്കള്‍ തമ്മില്‍ ശത്രുക്കള്‍ ആകുമ്പോള്‍ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും എടുത്ത് തൊടുത്ത് വിടും. അതായത് മലര്‍ന്ന് കിടന്ന് തുപ്പുന്നതുപോലെ തന്നെ.. എന്നാല്‍ അങ്ങനെ തുപ്പിയാല്‍ ആര്‍ക്കാണ് നഷ്ടം. അത് ഇരുകുടുംബങ്ങള്‍ക്കും തന്നെയായിരിക്കും. അങ്ങനെ വരുമ്പോള്‍ ഇരുകൂട്ടരും പരസ്പരം പല കഥകളും പുറത്ത് വിടും. അപ്പോള്‍ നമ്മള്‍ ഇനി കേള്‍ക്കാന്‍ പോകുന്നത് ഇരുകുടുംബങ്ങളിലെയും രഹസ്യങ്ങള്‍ തന്നെയായിരിക്കുമെന്നും പല്ലിശേരി പറയുന്നു.

തന്റെ മകളെ ഒറ്റപ്പെടുത്തിയെന്ന ധാരണ കാവ്യയുടെ കുടുംബത്തിന് വല്ലാത്ത പകയാണ് സൃഷ്ട്ടിച്ചിരിക്കുന്നത്. എന്റെ മകളെ ഇനിയും ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെങ്കില്‍ അല്ലെങ്കില്‍ കുറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെങ്കില്‍ ഒരുത്തനെയും ഞങ്ങള്‍ വെറുതെ വിടില്ല. എല്ലാം മറക്കും എല്ലാ ബന്ധങ്ങളും ഞങ്ങള്‍ വിഛേദിക്കും. പറയാനുള്ള കാര്യങ്ങള്‍ കൃത്യമായ തെളിവോടുകൂടെ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കും എന്ന് തന്നെയാണ് കാവ്യയുടെ ബന്ധുക്കളുടെ ഭാഗത്ത് നിന്നുള്ള അവസാനത്തെ അസ്ത്രം. ഈ അസ്ത്രം മറുഭാഗത്ത് പാലിച്ചിട്ടുണ്ട്.

കാരണം ദിലീപിന് കാര്യങ്ങളെല്ലാം അറിയാം. കാവ്യക്കും കാര്യങ്ങളെല്ലാം അറിയാം. കാരണം ദിലീപ് ഇപ്പോള്‍ ആകെ സമര്‍ദ്ദത്തിലാണ്. കാവ്യയെ തനിക്ക് ഉപേക്ഷിക്കാനും വയ്യ. തനിക് ഏറ്റവും വേണ്ടപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു അനുഭവം ഉണ്ടായപ്പോള്‍ ‘നോ’ എന്ന് പറയാനും പറ്റാത്ത അവസ്ഥ. ഇത്രയും നാള്‍ ഒരുമിച്ച്‌ നിന്നവര്‍ ഇനി പിരിയാന്‍ പോകുമ്പോള്‍ ആരുമറിയാത്ത പല രഹസ്യങ്ങളും പുറത്ത് വരാന്‍ പോകുന്നു. അതായത് നമ്മള്‍ ഇനിയും ഞെട്ടാന്‍ പോകുകയാണ്.

കാവ്യയുടെയും അച്ഛനും അമ്മയും ബന്ധുക്കളും പറയുകയാണ് ഞങ്ങളുടെ മകളല്ല കുറ്റക്കാരി. കാരണം അവളെ ഇതിലേക്ക് പ്രരിപ്പിച്ചതാണ്. നല്ലൊരു വിവാഹ ജീവിതം കണ്ടുകൊണ്ട് നല്ലൊരു വിവാഹം അവളെ കഴിച്ച്‌ കൊടുത്തവരാണ് ഞങ്ങള്‍. എന്നിട്ടും ആ കല്യാണം തകര്‍ത്തുകൊണ്ടാണ് ദിലീപ് അവളെ വീണ്ടും കൂട്ടിക്കൊണ്ടുപോയത്. എന്റെ മകളെ വെറുതെ വിടാമായിരുന്നു. എന്നിട്ടും പ്രലോഭനങ്ങള്‍ കൊടുത്തു.സ്വത്തുക്കള്‍ കൊടുക്കുമെന്ന് പറഞ്ഞെങ്കിലും ഇപ്പോഴും ആ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. അതൊക്കെ ഇനി പുറത്ത് വരാനിരിക്കുന്ന തെളിവുകളാണ്. അതുകൊണ്ട് തന്നെ രണ്ടുകൂട്ടരും പരസ്പരം മല്ലടിച്ച്‌ രഹസ്യങ്ങളൊക്കെ പുറത്ത് വിടട്ടെയെന്ന് പറയുകയാണ് പല്ലിശ്ശേരി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.