ജാഗ്രതാ ന്യൂസ്
ക്രൈം ഡെസ്ക്
ചങ്ങനാശേരി: ഒരിടത്ത് എത്തി ഒറ്റയടിയ്ക്ക് പരമാവധി മോഷണം നടത്തി മടങ്ങുന്ന പെപ്പര്‍ തങ്കച്ചന് വീക്ക്നസ് പെണ്ണും മദ്യവും..! മോഷ്ടിച്ച് ലഭിക്കുന്ന പണം മുഴുവന്‍ ഇത്തരത്തില്‍ ആഡംബര ജീവിതത്തിനാണ് പെപ്പര്‍ തങ്കച്ചന് ചിലവഴിച്ചിരുന്നത്. മദ്യപിക്കുന്നതിനും, സ്ത്രീകളെ വശീകരിക്കുന്നതിനു ആഡംബര വസ്ത്രങ്ങള്‍ വാങ്ങുന്നതിനുമാണ് ഇയാള്‍ മോഷണത്തിലൂടെ ലഭിക്കുന്ന പണം ചിലവഴിച്ചിരുന്നത്.
കടകളില്‍ കയറി ലക്ഷക്കണക്കിന് രൂപ മോഷണം നടത്തി ഉല്ലാസ ജീവിതം നയിക്കലാണ് തങ്കച്ചന്റെ മെയില്‍ ഹോബി. ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനു കീഴില്‍ നടന്ന രണ്ടു മോഷണക്കേസുകളിലാണ് തങ്കച്ചന് അറസ്റ്റിലായിരിക്കുന്നത്.
ചങ്ങനാശ്ശേരിയിലെ രണ്ട് വെള്ളി കടകള്‍ കുത്തിത്തുറന്ന് രണ്ട് കിലോ വെള്ളി മോഷ്ടിച്ചതാണ് കേസ്. സമാനമായ നിലയില്‍ ഈ മാസം നാലിന് ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിക്കുന്ന നിയോ മെഡിക്കല്‍ സ്റ്റോര്‍ തുറന്ന് 15,500 രൂപയും തങ്കച്ചന് മോഷ്ടിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവം നടത്തിയതിന് ശേഷം കണ്ണൂര്‍ സ്വദേശിയായ പെപ്പര്‍ തങ്കച്ചന് മലപ്പുറം തിരൂരില്‍ ഒളിവില്‍ കഴിയുന്നതിനിടെ റെയില്‍വേ പൊലീസില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടിയിലാകുന്നു. തുടര്‍ന്ന് ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനില്‍ എത്തി ചോദ്യം ചെയ്തശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാറെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തുടനീളം നിരവധി കേസുകളില്‍ പ്രതിയാണ് പെപ്പര്‍ തങ്കച്ചന്. നിലവില്‍ ഇരുപത്തിമൂന്നോളം കേസുകള്‍ തങ്കച്ചനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂവാറ്റുപുഴയില്‍ വാച്ച് കട കുത്തിതുറന്ന് കട പൂര്‍ണ്ണമായും കവര്‍ന്ന കേസിലും പ്രതി തങ്കച്ചന് തന്നെയാണ്. കോട്ടയം അയര്‍ക്കുന്നം പൊലീസ് സ്റ്റേഷന് പരിധിയിലും, പത്തനംതിട്ട തിരുവല്ല പൊലീസ് സ്റ്റേഷന് പരിധിയിലും പേപ്പര്‍ തങ്കച്ചന് അടുത്തകാലത്ത് മോഷണം നടത്തിയിട്ടുണ്ട്. എന്നാല്‍ തങ്കച്ചനെ പിടികൂടാന്‍ സാധിക്കാത്തതായിരുന്നു പൊലീസിനെ കുഴക്കിയിരുന്ന ഒരു കാര്യം.
ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് തങ്കച്ചന് കൂടുതല്‍ മോഷണങ്ങളും നടത്തിയിരിക്കുന്നത്. ജീവിതം ആഘോഷിക്കാനും നിരവധി സ്ത്രീകളുമായി കിടപ്പറ പങ്കിടാനുമാണ് പെപ്പര്‍ തങ്കച്ചന് പ്രധാനമായും പണം സമ്പാദിച്ചിരുന്നത്. വിലയേറിയ വസ്ത്രങ്ങള്‍ അണിഞ്ഞ് എക്സിക്യൂട്ടീവ് ലുക്കില്‍ നടന്നിരുന്ന തങ്കച്ചന് വന്‍കിട ബാറുകളില്‍ എക്സിക്യൂട്ടീവ് ലോഞ്ചില്‍ ഇരുന്നാണ് മദ്യം കഴിച്ചിരുന്നത്. തിരൂരില്‍ വെച്ച് പിടിക്കപ്പെടുമ്പോള്‍ ഇയാളുടെ കൈവശം 47,923 രൂപയുണ്ടായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍ മാനന്തവാടി പൊലീസ് സ്റ്റേഷന് പെപ്പര്‍ തങ്കച്ചന് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ തങ്കച്ചന് വീണ്ടും മോഷണവുമായി സജീവമായി. മോഷണ മുതല്‍ കണ്ണൂരില്‍ എത്തിച്ചാണ് ഇയാള്‍ വിറ്റ് പണമാക്കിയിരുന്നത്. ഇതിനായി തങ്കച്ചന് പ്രത്യേക സംഘം തന്നെ ഉണ്ടായിരുന്നു. തലപ്പുഴ, കുന്നിക്കോട്, തൃത്താല, കുമ്ബള ക്കാട്, പടിഞ്ഞാറേത്തറ,ചിറ്റിക്കല്‍, ഇരിട്ടി, കോട്ടക്കല്‍, ഹോസ്ദുര്‍ഗ്, കൈനടി, കണ്ണപുരം, ഇടവന,ശ്രീകണ്ഠപുരം, വെള്ളമുണ്ട, കൊണ്ടോട്ടി, കല്‍പ്പറ്റ എന്നീ പൊലീസ് സ്റ്റേഷന് പരിധികളില്‍ ഇയാള്‍ക്കെതിരെ നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.