ബസിലെ നഗ്നതാ പ്രദർശനം ; താന്‍ ശബ്ദമുയര്‍ത്തിയിട്ടും ബസിലെ മറ്റ് യാത്രക്കാർ പ്രതികരിച്ചില്ല ; ആരും കൂടെ നിന്നില്ലെങ്കിലോ എന്ന ചിന്ത കൊണ്ടാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ പെണ്‍കുട്ടികള്‍ പ്രതികരിക്കാത്തതെന്ന് യുവതി

കൊച്ചി: കെ.എസ്.ആര്‍.ടി.സി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെതിരെ താന്‍ പ്രതികരിച്ചപ്പോള്‍ മറ്റു യാത്രക്കാര്‍ അനങ്ങിയില്ലെന്ന് യുവതി.മറ്റ് യാത്രക്കാര്‍ നിശബ്ദരായി ഇരുന്നപ്പോള്‍ കണ്ടക്ടര്‍ പ്രദീപാണ് ഉടന്‍ പ്രതികരിച്ചതെന്ന് യുവതി പറഞ്ഞു. പരാതിയുണ്ടോ, എങ്കില്‍ ബസ് സ്റ്റേഷനിലേക്ക് വിടാന്‍ ഡ്രൈവറോട് നിര്‍ദേശിച്ചത് പ്രദീപാണ്.

Advertisements

പ്രതി സവാദ് ഇറങ്ങിയോടിയപ്പോഴും കണ്ടക്ടര്‍ പ്രദീപും ഡ്രൈവര്‍ ജോഷിയുമാണ് പിന്നാലെ ഓടിയതെന്ന് യുവതി പറഞ്ഞു. അപ്പോഴവിടെ രണ്ട് പൊലീസുകാര്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവരും കൂടി ചേര്‍ന്നാണ് പ്രതിയെ പിടിച്ചത്. അപ്പോഴേക്കും നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് വനിതാ പൊലീസെത്തി. പ്രതിയെ പൊലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. താനും സ്റ്റേഷനില്‍ പോയി മൊഴി നല്‍കിയെന്ന് യുവതി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

താന്‍ സംഭവിച്ചത് സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറഞ്ഞപ്പോള്‍ തങ്ങള്‍ക്കും ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്ന് നിരവധി സ്ത്രീകള്‍ പറഞ്ഞതായി യുവതി പറഞ്ഞു. തൃശൂര്‍ – കൊച്ചി റൂട്ടില്‍ ഇതേ പ്രതിയുടെ ഭാഗത്തു നിന്ന് സമാന ദുരനുഭവമുണ്ടായെന്ന് അഞ്ച് പെണ്‍കുട്ടികള്‍ തനിക്ക് മെസേജ് അയച്ചെന്നും യുവതി പറഞ്ഞു.

ആരും കൂടെ നിന്നില്ലെങ്കിലോ എന്ന ചിന്ത കൊണ്ടാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ പെണ്‍കുട്ടികള്‍ പ്രതികരിക്കാത്തത്. താന്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ ആ ബസിലെ ബാക്കിയെല്ലാവരും മിണ്ടാതിരിക്കുകയായിരുന്നു. കണ്ടക്ടര്‍ പ്രദീപ് ഇല്ലായിരുന്നുവെങ്കില്‍ അവിടെ അപ്പോള്‍ ഒരു നടപടിയുമുണ്ടാവില്ലായിരുന്നു.

Hot Topics

Related Articles