കോട്ടയം നഗരത്തിൽ അനധികൃത മദ്യക്കച്ചവടം ; 20 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ ; പിടിയിലായത്  ഒറീസ സ്വദേശി

കോട്ടയം : കോട്ടയം ചന്തക്കവലയിൽ രാത്രി സമയത്തും അതി രാവിലെയും അനധികൃത മദ്യം വില്പന നടത്തിയ ഒറീസ സ്വദേശി ജക്കറിയ ബർബൂയ . (32) എന്നയാളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ബിനോദ് കെ ആറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും 20 ലിറ്റർ മദ്യവും മദ്യം വിറ്റ വകയിൽ 1200 രൂപയും പിടിച്ചെടുത്തു.പത്ത് വർഷം മുൻപ് കേരളത്തിൽ ജോലിക്കായി എത്തുകയും ബാറുകളിലും, കള്ള് ഷാപ്പുകളിലും ജോലി ചെയ്ത ഇയാൾ സ്വന്തമായി ബാർ ആരംഭിക്കുകയായിരുന്നു. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം കൃത്യമായി ബാങ്കിൽ നിക്ഷേപിച്ച് കൊണ്ടിരിക്കുകയുമായിരുന്നു. 

Advertisements

ഇന്നലെ രാത്രിയിൽ  ചാക്കിലും ബാഗിലുമായി മദ്യം സൂക്ഷിക്കുകയും മദ്യം ഒരാൾക്ക് നൽകുന്നതിനിടയ്ക്കാണ് ഇയാൾ പിടിയിലാവുന്നത്. ബ്രാണ്ടിയുടെയും റമ്മിന്റെയും അരലിറ്റർ ബോട്ടിലുകളാണ് ഇയാൾ അതീവ രഹസ്യമായി വില്പന നടത്തിയിരുന്നത്.. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. റെയ്ഡിൽ പ്രിവെന്റീവ് ഓഫീസർ മാരായനിഫി ജേക്കബ് , അരുൺ പി നായർ അരുൺ മോഹൻ സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് രാജ്, രജിത്ത് കൃഷ്ണ പ്രശോഭ് കെ വി ,  ശ്യാം ശശിധരൻ , സജീവ് കെ എൽ എന്നിവർ പങ്കെടുത്തു

Hot Topics

Related Articles