അധ്യാപികമാരുടെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു : ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ വൈറലാക്കിയ മുൻ വിദ്യാർത്ഥി അറസ്റ്റിൽ : ചിത്രങ്ങൾ പ്രചരിപ്പിച്ചത് പ്രധാന അധ്യാപികയുടെതായി വ്യാജമായി ഉണ്ടാക്കിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി 

മലപ്പുറം : അധ്യാപികമാരുടെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ ഉണ്ടാക്കുകയും പ്രധാന അധ്യാപികയുടെതായി വ്യാജമായി ഉണ്ടാക്കിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ പൂർവ വിദ്യാർത്ഥി പിടിയിൽ. മലപ്പുറം എം.എസ്.പി ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച മലപ്പുറം കോട്ടപ്പടി ചെറാട്ട്കുഴി മഞ്ചേരി തൊടിയിൽ ബിനോയിയെ (26)ആണ് മലപ്പുറം ഡിവൈഎസ്പി അബ്ദുൽ ബഷീർ, സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

Advertisements

മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപികയുടെയും മറ്റു അധ്യാപികമാരുടെയും സോഷ്യൽ മീഡിയയിൽ അവർ പോസ്റ്റ് ചെയ്ത് ഫോട്ടോകൾ കൈക്കലാക്കിയാണ് ഇയാൾ അശ്ലീല ചിത്രം നിർമ്മിച്ചത്. ഇൻറർനെറ്റിലെ അശ്ലീല ഫോട്ടോകളുമായി ചേർത്ത് രൂപഭേദം ചെയ്താണ് ഇയാൾ ചിത്രങ്ങൾ ഉണ്ടാക്കിയത്. ഈ ചിത്രങ്ങൾ വ്യാജമായി പ്രധാന അധ്യാപികയുടെതായി ഉണ്ടാക്കിയ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യുകയായിരുന്നു. ബിനോയി 2014 -2016 വർഷങ്ങളിൽ അവിടുത്തെ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിയുടെ കൈവശത്തിൽ ഉണ്ടായിരുന്ന ലാപ്ടോപ്പിൽ നിന്നും മൊബൈൽ ഫോണിൽ നിന്നും ഇൻറർനെറ്റിൽ നിന്നും മറ്റും ഡൗൺലോഡ് ചെയ്ത് നൂറുകണക്കിന് അശ്ലീല ചിത്രങ്ങളും മോർഫ് ചെയ്ത് ചിത്രങ്ങളും മലപ്പുറം സൈബർ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വ്യാജമായ അക്കൗണ്ടിലൂടെ അധ്യാപികമാരെ അപകീർത്തി പ്പെടുത്തുന്നതിനും ഈ അക്കൗണ്ട് ഫോളോ ചെയ്യുന്ന ആളുകളുടെ എണ്ണം കൂട്ടുന്നതിനും ആയിട്ടാണ് അയാൾ ഇത് ചെയ്തതെന്ന് കുറ്റസമ്മതം നടത്തി.  വ്യാജമായ ഈ പ്രൊഫൈലിൽ 2000 ത്തോളം ഫോളോവേഴ്സ് ഉണ്ട്. മറ്റാരുടെയെങ്കിലും പ്രേരണയോ സഹായമോ ഈ കാര്യത്തിന് ബിനോയിക്ക് കിട്ടിയിട്ടുണ്ടോ എന്നതിനെ സംബന്ധിച്ചു. പോലീസ് അന്വേഷിച്ചു വരുന്നു. മലപ്പുറം അഡീഷണൽ എസ്പി പ്രദീപ്കുമാറിന് ലഭിച്ച പരാതിയിൽ ഉടനടി നടപടി സ്വീകരിക്കുന്നതിനായി നിർദ്ദേശം നൽകിയതിനെ തുടർന്ന് മലപ്പുറം ഡിവൈഎസ്പി അബ്ദുൽ ബഷീർ, സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം അരുൺ എന്നിവരുടെ നേതൃത്വത്തിൽ, സൈബർ പോലീസ് സ്റ്റേഷൻ എസ്.ഐ അബ്ദുൽ ലത്തീഫ്, റിയാസ് ബാബു, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ അശോക് കുമാർ, മുഹമ്മദ് ഷാഫി എന്നിവർ ചേർന്ന് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. മറ്റു നടപടികൾക്ക് ശേഷം പ്രതിയെ നാളെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും.

Hot Topics

Related Articles