വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി എയർ ഹോളിലൂടെ പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്താൻ ശ്രമം ; തിരുവനന്തപുരം സ്വദേശി പിടിയിൽ

തിരുവനന്തപുരം: നന്തൻകോട്ടെ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടികളുടെ ദൃശ്യം പകർത്താൻ ശ്രമിച്ച യുവാവ് പിടിയിലായി.നന്തൻകോട് സ്വദേശി അനില്‍ദാസി(37)നെയാണ് പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രിയാണ് ഇയാള്‍ ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി രഹസ്യമായി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പകർത്താൻ ശ്രമിച്ചത്. ഹോസ്റ്റല്‍ കെട്ടിടത്തിലെ എയർഹോളിലൂടെ മൊബൈല്‍ഫോണില്‍ ദൃശ്യം പകർത്താനായിരുന്നു പ്രതിയുടെ ശ്രമം. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ അന്തേവാസികളായ പെണ്‍കുട്ടികള്‍ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.