യാത്രക്കാരിൽ നിന്നും പണം വാങ്ങിയ ശേഷം ടിക്കറ്റ് നൽകാതിരുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടർ വിജിലൻസിന്റെ പിടിയിലായി

അടൂർ: യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെ പണം വാങ്ങിയ കണ്ടക്ടർ വിജിലിയൻസ് പിടികൂടി. തീരുവല്ല കെ.എസ്. ആർ.ടി.സി. ഡിപ്പോയിൽ നിന്നും രാവിലെ 6.50 അടൂരിലേക്ക് വരികയായിരുന്ന ബസ്സിലെ കണ്ടക്ടർ ചെങ്ങന്നൂർ സ്വദേശി സുരേന്ദ്രൻ പിള്ള (57) യെ ആണ് പിടിയിലായത്. ചെയർമാന്റെ വിജലിയൻസ് സ്വകാഡിലുള്ള ബീനു മകളെ പന്തളം അയൂർവേദ കോളേജിൽ വീട്ടിട്ടു തിരികെ പോകുന്നതിനു ഈ ബസ്സിൽ അടൂരിലേക്കു വരാൻ കയറി . കണ്ടക്ടർ ഇറങ്ങുന്ന അന്യ സംസ്ഥാന തൊഴിലാളികളിൽ നിന്നും ടിക്കറ്റ് കൊടുക്കാതെ രൂപ വാങ്ങി ബാഗിൽ ഇടുന്നത് ശ്രദ്ധയിൽപ്പെട്ടത് വീഡിയോ എടുക്കുകയും അടൂർ ഡിപ്പോയിലെ കൺട്രോളിംഗ് ഇൻസ്പെക്ടറെ വിവരം അറിയിക്കുകയും ചെയ്തു. അടൂരിലേത്തിയ ബസ്സിലെ കണ്ടക്ടറെ കൺട്രോളിംഗ് ഇൻസ്പെക്ടറും വിജലിയൻ ഉദ്യോഗസ്ഥനും കൂടി പരിശോധിച്ചതിൽ ബാഗിൽ അധികം 234രൂപ കണ്ടെത്തി. കണ്ടക്ടറെ ചോദ്യം ചെയ്തതിൽ 20 പരം അന്യ സംസ്ഥാന തൊഴിലാളികൾക്ക് ടിക്കറ്റ് നൽകാതെ വാങ്ങിയ തുക ആണെന്നു സമ്മതിച്ചു.

Advertisements

Hot Topics

Related Articles