ആലുവ ക്രൂരകൊലപാതകം: പ്രതിയ്ക്ക് തൂക്കുകയർ; അസഫാക്കിന് വധശിക്ഷ വിധിച്ചത് ശിശുദിനത്തിൽ

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതിയ്ക്ക് അസഫാക് ആലത്തിന് തൂക്കുകയർ. അഞ്ചു വയസുകാരിയെ കൊലപ്പെടുത്തി മാലിന്യക്കൂനയിൽ വലിച്ചെറിഞ്ഞിയ കേസിലാണ് പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ വിധിച്ചിരിക്കുന്നത്. പോക്‌സോ കേസിൽ പ്രതിയ്ക്ക് കോടതി ജീവപര്യന്തവും വിധിച്ചിരിക്കുന്നത്. ആലുവയിലെ പ്രത്യേക പോക്‌സോ കോടതിയാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. ബീഹാർ സ്വദേശി അസഫാഖ് ആലത്തിനാണ് ഇപ്പോൾ വധശിക്ഷ വിധിച്ചിരിക്കുന്നത്. പ്രോസിക്യൂട്ടർ എസ്.മോഹൻരാജാണ് പ്രതിയ്ക്ക് ശിക്ഷ വാങ്ങിനൽകാൻ പ്രോസിക്യൂട്ടർക്ക് വേണ്ടി കോടതിയിൽ ഹാജരായത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.