കോട്ടയം : കാപ്പ നിയമലംഘനത്തെ തുടർന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം പനന്താനത്ത് വീട്ടിൽ ആമോസ് എന്നു വിളിക്കുന്ന ഷിജോ.പി.മാത്യു (39) എന്നയാളെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. വാകത്താനം സ്റ്റേഷനിൽ അടിപിടി, കഞ്ചാവ് തുടങ്ങിയ കേസുകളിൽ പ്രതിയായ ഇയാള്‍ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആറു മാസത്തേക്ക് കാപ്പ നിയമനടപടി നേരിട്ടുവരികയായിരുന്നു. ഇതിൻ പ്രകാരം ഇയാൾ ആഴ്ചയിൽ ഒരു ദിവസം ചങ്ങനാശ്ശേരി ഡി.വൈ.എസ്പി മുമ്പാകെ ഹാജരാകണമെന്നും കൂടാതെ ഈ കാലയളവിൽ മറ്റൊരു കേസിലും പ്രതിയാകരുതെന്ന ഉത്തരവ് നിലനിന്നിരുന്നു. എന്നാൽ ഇയാളെ കഴിഞ്ഞ ദിവസം 2 gm കഞ്ചാവുമായി കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടിയിരുന്നു. തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയ ഇയാളെ വാകത്താനം പോലീസ് കാപ്പ ലംഘനത്തിന് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. വാകത്താനം എസ്.ഐ മാരായ അനില്‍കുമാര്‍.ആർ, ഡെൻസിമോൻ, സി.പി.ഒ മാരായ ഫ്രാൻസിസ് , സജീവ്, അഭിലാഷ് മുരളി എന്നിവർ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.