ക്രിമിനൽക്കേസിൽ പ്രതിയായ റിസോർട്ട് ഉടമയും ഗുണ്ടകളായ സുഹൃദ് സംഘവും പൂർണ നഗ്നരായി കുളിക്കടവിലിറങ്ങി ; കണ്ടു നിന്ന വീട്ടമ്മമാർ നിലവിളിച്ചു ; തിരുവനന്തപുരം വിഴിഞ്ഞത്ത് കുട്ട സംഘർഷം

തിരുവനന്തപുരം : ചെറ്റച്ചല്‍ വാവുപുരയ്ക്ക് സമീപം വാമനപുരം നദിയില്‍ നഗ്നരായി കുളിച്ചത് ചോദ്യം ചെയ്ത നാട്ടുകാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ റിസോര്‍ട്ട് ഉടമയെയും സംഘത്തെയും പൊലീസ് അറസ്റ്റുചെയ്തു.  റിസോര്‍ട്ട് ഉടമയും നിരവധി ക്രിമിനല്‍ കേസിലെ പ്രതിയുമായ കരിക്കകം സ്വദേശി  സുജിത്ത് (പട്ടി സുജിത്ത്-  47), സുഹൃത്തുക്കളായ വിളപ്പില്‍ശാല സ്വദേശി അനില്‍കുമാര്‍ (46),വട്ടിയൂര്‍ക്കാവ് സ്വദേശി മനോജ് (42) എന്നിവരെയാണ് വിതുര സി.ഐ എസ്. ശ്രീജിത്തും എസ്.ഐ എസ്.എല്‍. സുധീഷും പിടികൂടിയത്. മറ്റ് മൂന്നുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Advertisements

സംഘര്‍ഷത്തില്‍ പരിക്കേറ്റ ചെറ്റച്ചല്‍ സ്വദേശികളായ സന്തോഷ് കുമാര്‍, മഹില്‍കുമാര്‍ എന്നിവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത്: ചെറ്റച്ചല്‍ വാവുപുരയില്‍ റിസോര്‍ട്ടുള്ള സുജിത്തും സംഘവും പതിവായി ഇവിടെയെത്തുകയും നദിയില്‍ കുളിക്കുകയും ചെയ്യാറുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളിയാഴ്ച വൈകിട്ടോടെ മദ്യലഹരിയില്‍ സുജിത്തും അഞ്ചുപേരും നഗ്നരായി കുളിക്കാനിറങ്ങി. ഈ സമയം നദിക്കരയിലൂടെ സഞ്ചരിച്ച വീട്ടമ്മയോട് മോശമായി സംസാരിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. വീട്ടമ്മ വിവരം പറഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോഴാണ് സംഘര്‍ഷമുണ്ടായത്. പ്രതികള്‍ കല്ലുകൊണ്ട് നാട്ടുകാരായ സന്തോഷിന്റെയും മഹില്‍കുമാറിന്റെയും തലയ്ക്കിടിച്ചാണ് പരിക്കേല്പിച്ചത്. സംഘര്‍ഷം ഒന്നര മണിക്കൂറോളം നീണ്ടു. നാട്ടുകാരായ നാലുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതികളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.

Hot Topics

Related Articles