തിരുവനന്തപുരം : നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്തു. ആലംപാറ തോട്ടരികത്ത് ആര്യഭവനില്‍ റെമോ എന്ന അരുണ്‍ (24) ആണ് അറസ്റ്റിലായത്. പാലോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി ക്രിമില്‍ കേസുകളില്‍ പ്രതിയാണ് റെമോ.
സംഘം ചേര്‍ന്ന് ലഹരിമരുന്ന് ഉപയോഗിച്ചശേഷം ദേഹോപദ്രവം, മോഷണം ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് നിരവധി തവണ ഇയാള്‍ ജയിലില്‍ പോയിട്ടുണ്ട്. ഒരു സ്ത്രീയെ ഉപദ്രവിച്ച കേസില്‍ ജയിലില്‍നിന്നിറങ്ങിയശേഷം സാക്ഷി പറഞ്ഞയാളിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരേ കേസ് എടുത്തിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ഥിരമായി സമാധനലംഘനം ഉണ്ടാക്കുന്നവരെ കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നായിരുന്നു ഇയാളെ പൊലീസ് പിടികൂടിയത്.