നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു; അറസ്റ്റ് ചെയ്തത് കുമാരനല്ലൂർ സ്വദേശിയായ കൊടും ക്രിമിനലിനെ

കോട്ടയം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കുമാരനല്ലൂർ സലിം മൻസിലിൽ ഷംനാസിനെ(38)യാണ് കാപ്പ ചുമത്തി കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമവും കഞ്ചാവ് കച്ചവടവും അടിപിടിയും മോഷണവും അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് ഇയാൾ. കോട്ടയം നഗരത്തിൽ അടക്കം നിരവധി ക്രമിനൽക്കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗുരുതരമായ ക്രിമിനൽക്കേസുകളിൽ ഉൾപ്പെട്ടയാളായതിനാലാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയിരിക്കുന്നത്. കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റെജോ പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Advertisements

Hot Topics

Related Articles