പത്തനംതിട്ട : നിരവധി ക്രിമിനൽ ക്കേസിൽ പ്രതിയായ ഗുണ്ടയെ കാപ്പാ ചുമത്തി ജില്ല പൊലീസ് കരുതൽ തടങ്കലിലാക്കി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അടൂർ പള്ളിക്കൽ ഇളംപള്ളിൽ മേക്കുന്നുമുകളിൽ മീനത്തേതിൽ വീട്ടിൽ സുമേഷി(25) നെയാണ് കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കിയത്.
കാപ്പാ (കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) വകുപ്പ് മുന്ന് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. അടൂർ, കരുനാഗപ്പള്ളി, നൂറനാട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. പ്രതിയെ അറസ്റ്റ് ചെയ്ത അടൂർ പൊലീസ് തുടർന്ന് ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കയച്ചു. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടറാണ് ഗുണ്ടയ്ക്കെതിരെ കാപ്പ ചുമത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നരഹത്യാശ്രമം, വീടുകയറി അതിക്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ നിരവധി ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ഇയാൾ. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചു. ഇത്തരത്തിൽ ,വിവിധ കേസുകളിൽ ഉൾപ്പെട്ട് സാമൂഹിക ദ്രോഹപ്രവർത്തനങ്ങൾ ചെയ്യുകയും, സമൂഹത്തിൽ അസ്വസ്ഥതയും സമാധാനഭംഗവും സൃഷ്ടിക്കുകയും ചെയ്യുന്നവർക്കെതിരെ കാപ്പാ നിയമ പ്രകാരം ശക്തമായ നിയമനടപടികൾ തുടർന്നുവരികയാണെന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ അറിയിച്ചു.