ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ തട്ടിപ്പ്; ഒരാള്‍ പിടിയിൽ ; തട്ടിപ്പ് വീരൻ പാലായിലും ഏറ്റുമാനൂരിലും തട്ടിപ്പ് നടത്തിയതായി പൊലീസ്

തൃശൂർ : ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിച്ചാൽ മാസങ്ങൾക്കുള്ളിൽ നിക്ഷേപിച്ച തുകയുടെ മൂന്നിരട്ടി തുക തിരികെ കിട്ടും എന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ പിടിയിൽ.

Advertisements

മൂവാറ്റുപുഴ തിരുമാറാടിയിൽ നിന്നും ഇപ്പോൾ മുടവൂരിൽ താമസിക്കുന്ന ഇടപ്പറമ്പിൽ വീട്ടിൽ വിനോദ് (53) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അല്ലപ്ര , ഇരിങ്ങോൾ സ്വദേശികൾ ലക്ഷക്കണക്കിന് രൂപ ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുകയും പിന്നീട് തുക തിരികെ ലഭിച്ചിലെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ പോലീസിൽ പരാതി നൽകുകയുമായിരുന്നു.

യു.കെ ആസ്ഥാനമായ ഡീൽ എഫ് എക്സ് കമ്പനിയുടെ ഇന്ത്യയിലെ ഫസ്റ്റ് പ്രമോട്ടർ കം ചെയർമാൻ ആണെന്ന് പരിചയപ്പെടുത്തി ആയിരുന്നു പണം നിക്ഷേപമായി സ്വീകരിച്ചിരുന്നത്.

വിവിധ സ്ഥലങ്ങളിൽ ബിസിനസ് മീറ്റ് നടത്തി നിരവധിപേരിൽ നിന്നും പണം വാങ്ങിയിരുന്നതായി ഇയാൾ പോലീസിനോട് പറഞ്ഞു.

സമാനമായ രീതിയിൽ പാലാ ഏറ്റുമാനൂർ കോട്ടപ്പടി സ്റ്റേഷനുകളിൽ ഇയാൾക്ക് കേസുകളുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.