ന്യൂസ് ഡെസ്ക് : എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്ക്കെതിരായ മാര്‍ക്ക് തിരിമറി വാര്‍ത്ത സമീപകാലത്തു മലയാളി കണ്ട ഏറ്റവും വലിയ വ്യാജ വാര്‍ത്തയെന്ന് എ.എ റഹീം എം.പി. ആരോപണം നേരിടുന്ന ആളിന്റെ ആ വാദം ശരിയാണോ എന്ന് ക്രോസ്ചെക്ക് ചെയ്യേണ്ടത് വാര്‍ത്ത കൊടുത്ത മാധ്യമ പ്രവര്ത്തകന് കാണിക്കേണ്ട മിനിമം മര്യാദയായിരുന്നു.
പകരം കള്ള വാര്‍ത്ത ബ്രേക്കിങ് ന്യൂസും രാത്രി ചര്‍ച്ചയുമൊക്കെയായി ആളിക്കത്തിച്ചു. എസ്എഫ്ഐയെയും അതിന്റെ സെക്രട്ടറിയേയും പൊതുബോധത്തില്‍ മോശക്കാരായി ചിത്രീകരിക്കാനുള്ള രാഷ്ട്രീയ താല്പര്യത്തോടെയുള്ള ഗൂഢാലോചന ഇതില്‍ പകല്‍ പോലെ വ്യക്തമാണെന്നും ഇതിന് മുന്‍പ് ഇത്തരത്തില്‍ മാധ്യമ വിചാരണയ്ക്കിരയായ ഓമനക്കുട്ടന് നമുക്ക് മുന്നില്‍ ഇപ്പോഴും ജീവിക്കുന്നുണ്ടെന്നും റഹീം ഫേസ്ബുക്കില്‍ കുറിച്ചു.