കാഞ്ഞിരപ്പള്ളി : ക്രിട്ടിക്കൽ ടൈംസ് ന്യൂസും ആലപ്പാട്ട് ഗോൾഡും ചേർന്നൊരുക്കിയ എക്സലൻസ് അവാർഡ് സീസൺ 3 ആഘോഷമാക്കി കാഞ്ഞിരപ്പള്ളി . എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 250 ഓളം വിദ്യാർത്ഥികളാണ് എക്സലൻസ് അവാർഡിന് അർഹരായത്. കൂടാതെ വിവിധ മേഖലകളിൽ മികവു കാട്ടിയ പ്രമുഖരെയും ആദരിച്ചു.



കാഞ്ഞിരപ്പള്ളി സെറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കേരള രജിസ്ട്രേഷൻ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.. പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാതെ വന്നതിലുള്ള ബുദ്ധിമുട്ട് അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവെച്ചു..
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള ഗവ. ചീഫ് വിപ് എൻ ജയരാജും, പത്തനംതിട്ട എംപി ആന്റോ ആന്റണിയും അവാർഡിന് അർഹരായ വിദ്യാർഥികൾക്ക് ആശംസകൾ അറിയിച്ചു .
പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു. മാധ്യമപ്രവർത്തനത്തിനൊപ്പം സാമൂഹ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന ക്രിട്ടിക്കൽ ടൈംസ് ന്യൂസിന് എംഎൽഎ ആശംസകൾ അറിയിച്ചു. ഒപ്പം തുടർച്ചയായ മൂന്നുവർഷവും ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷവും പങ്കുവച്ചു.
പ്രശസ്ത സിനിമാതാരവും നർത്തകിയുമായ ശാലു മേനോൻ ചടങ്ങിൽ മുഖ്യാതിഥിയായി എത്തി.
കേരളത്തിലെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനുള്ള ഡോ. എപിജെ അബ്ദുൽ കലാം ജനമിത്ര അവാർഡ് നേടിയ ജോളി മടുക്കക്കുഴി, പ്രശസ്ത എഴുത്തുകാരനും യുവ സംവിധായകനും നിരവധി പുരസ്കാര ജേതാവുമായ അരുൺ ചൂളക്കൽ, സംവിധായകൻ റിയാസ് മുഹമ്മദ്, ഓൺലൈൻ മാധ്യമ രംഗത്തെ സജീവ സാന്നിധ്യം രാകേഷ് കൃഷ്ണ, കേരള യൂണിവേഴ്സിറ്റിയിൽ നിന്നും എൽ എൽ എമിന് 9-ാം റാങ്ക് കരസ്തമാക്കിയ അഡ്വക്കേറ്റ് അർച്ചന പ്രകാശ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ഉൾപ്പെടെ വിവിധ നേട്ടങ്ങൾ കരസ്ഥമാക്കിയ കുട്ടി താരം ധ്വനി മുകേഷ്,
പാരമ്പര്യ കളരിമർമ്മ ചികിത്സയിൽ മികവ് തെളിയിച്ച (ആഞ്ജനേയ കളരി മർമ്മ ചികിത്സ & ആയുർവേദ ക്ലിനിക്) ഉണ്ണികൃഷ്ണൻ ഗുരുക്കൾ എന്നിവർ
ക്രിട്ടിക്കൽ ടൈംസ് ആദരവിന് അർഹരായി. ജനഹൃദയങ്ങൾ കീഴടക്കിയ വിശ്വസ്ത സ്ഥാപനത്തിനുള്ള പുരസ്കാരം ആലപ്പാട്ട് ഗോൾഡ് സ്വന്തമാക്കി.
ആലപ്പാട്ട് ഗോൾഡ് സ്പോൺസർ ചെയ്ത ഗോൾഡ് കോയിന് പരിപാടിയിൽ പങ്കെടുത്ത മൂന്നുപേർ അർഹരായി. കോട്ടയം മാർസ് മീഡിയ അവതരിപ്പിച്ച അതിഗംഭീര ഗാനമേളയോടെയാണ് പരിപാടിക്ക് സമാപനം കുറിച്ചത്.