ആലുവ: ശബരി എക്സ്പ്രസിൽ പ്രഭാത ഭക്ഷണത്തോടൊപ്പം വിതരണം ചെയ്ത സാമ്പാറിൽ പാറ്റയെ കണ്ടെത്തി. ട്രയിനിലെ പാന്ററിയിൽ നിന്നും വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നുമാണ് പാറ്റയെ കണ്ടെത്തിയത്. ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന യാത്രികയ്ക്കാണ് ഭക്ഷണത്തിൽ പാറ്റയെ കിട്ടിയത്.
Advertisements
കൊല്ലം എത്തിയപ്പോൾ ഒരു വെജിറ്റേറിയൻ ഭക്ഷണം ആയിരുന്നു ഓഡർ ചെയ്തത്. സാമ്പാർ ഇഡലിയിലേക്ക് ഒഴിക്കെവെയാണ് പാറ്റയെ കണ്ടെത്തിയത്. തുടർന്ന് ടിടിആർനോട് പരാതിപ്പെട്ടു. ട്രയിനിലെ ബോഗിയിലെ ഒട്ടനവധി ആളുകളും ഈ ഭക്ഷണം കഴിച്ചിട്ടുണ്ട്. എന്നാൽ ഇതിനെതിരെ യാതൊരു നടപടിയും റയിൽവേ അധികൃധർ എടുത്തിട്ടില്ല.