പ്രൊ. സി.ആർ.ഓമനക്കുട്ടൻഫൗണ്ടേഷൻ ഉദ്ഘാടനവും നടൻ വിജയരാഘവന് അവാ‌ർഡ് വിതരണവും 26ന്

കോട്ടയം: പ്രൊ.സി.ആർ.ഓമനക്കുട്ടൻ ഫൗണ്ടേഷൻ ഉദ്ഘാടനവും നടൻ വിജയരാഘവന് പ്രഥമ അവാർഡ് വിതരണവും 26ന് വൈകിട്ട് 4ന് ദർശന ഓഡിറ്റോറിയത്തിൽ . മന്ത്രി വി.എൻ.വാസവൻ നിർവ്വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ അദ്ധ്യക്ഷത വഹിക്കും. മീഡിയ അക്കാദമി മുൻ ചെയർമാൻ തോമസ് ജേക്കബ്ബ്, സുരേഷ്കുറുപ്പ്, എസ്.പി.സി.എസ് പ്രസിഡന്റ് പി.കെ.ഹരികുമാർ, നഗരസഭാ വൈസ് ചെയർമാൻ ബി.ഗോപകുമാർ, ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ട്,പ്രേംപ്രകാശ്, ഷീല ചെല്ലപ്പൻ , ഫൗണ്ടേഷൻ ചെയർമാൻ വി.ജയകുമാർ, അനുപ ഗോപൻ എന്നിവർ പ്രസംഗിക്കും. പ്രൊ.സി.ആർ ഓമനക്കുട്ടന്റെ കുടുംബാംഗങ്ങളുംസംബന്ധിക്കും സംഗീത സായാഹ്നത്തിൽപാടി പതിഞ്ഞ നാടക സിനിമാ ഗാനങ്ങൾ ആത്മ പാട്ടുകൂട്ടംഅവതരിപ്പിക്കും.

Advertisements

Hot Topics

Related Articles