കോട്ടയം: 2019 -ൽ രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൻ്റെ ദു:ഖ സൂചകമായി സി.ആർ.പി.എഫ് കോട്ടയം കൂട്ടാഴ്മയുടെ നേതൃത്വത്തിൽ ഗാന്ധിസ്ക്വയറിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. വീരമൃത്യുവരിച്ച ധീര ജവാൻമാരോടുള്ള ബഹുമാന സൂചകമായി പുഷ്പചക്രവും സമർപ്പിച്ചു.
സ്വന്തം ജീവൻപ്പോലും ബലിയർപ്പിച്ചുകൊണ്ട് രാജ്യത്തിൻ്റെ അഖണ്ഡതയും ഐക്യവും കാത്തു സൂക്ഷിക്കുന്നതിൽ ജവാൻമാര് വഹിക്കുന്ന പങ്ക് ജാതിമതരാഷ്ട്രീയത്തിനധീതമായി എല്ലാവരും സ്മരിക്കേണ്ടതാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. കോട്ടയം ഗാന്ധിസ്ക്വയറിൽ പുഷ്പാർച്ചനയ്ക്കുശേഷം നടന്ന അനുസ്മരണം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സി.ആർ.പി.എഫ് കോട്ടയം കൂട്ടാഴ്മയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണത്തിന് സി.ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിൾ ഷീലാ മധു അദ്ധ്യക്ഷത വഹിച്ചു. ഇൻസ്പെക്ടർ പി.എസ് സെബാസ്റ്റ്യൻ, അനിൽകുമാർ,മനീഷ് മോഹൻ, ജെനറ്റ് ടോം, തിലകൻ വി.ആർ, രാജേഷ് ഇ.ആർ, അനൂപ് ആൻ്റണി തുടങ്ങിയവർ സംസാരിച്ചു.