ന്യൂസ് ഡെസ്ക് : അമേരിക്കയിലും ചൈനയിലും ഡിമാന്‍റ് കുറഞ്ഞതോടെ ആഗോള വിപണിയില്‍ അസംസ്കൃത എണ്ണ വില താഴേക്ക്. ബ്രെന്‍റ് ക്രൂഡ് ഓയിലിന്‍റെ വില ബാരലിന് 70 ഡോളറില്‍ താഴെയാണ് വ്യാപാരം നടക്കുന്നത്. ഏകദേശം 3 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ക്രൂഡ് ഓയില്‍ വില .
ഈ മാസം ഇത് വരെ ക്രൂഡ് ഓയില്‍ വിലയില്‍ 13 ശതമാനം ഇടിവുണ്ടായതായാണ് കണക്ക്. ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 68.69 ഡോളറിലെത്തി. 2021 ഡിസംബറിന് ശേഷം ഇതാദ്യമായാണ് ഗള്‍ഫ് രാജ്യങ്ങളിലെ ക്രൂഡ് ഓയില്‍ വില ബാരലിന് 70 ഡോളറില്‍ താഴെ എത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒപെകിന്‍റെ പ്രവചനമനുസരിച്ച് 2024 ല്‍ ആഗോള എണ്ണ ഡിമാന്‍റ് പ്രതിദിനം 2.03 ദശലക്ഷം ബാരലായിരിക്കും എന്നാണ് കണക്കുകൂട്ടല്‍. നേരത്തെ ഇത് 2.11 ദശലക്ഷം ബാരലായിരിക്കുമെന്നായിരുന്നു വിലയിരുത്തല്‍. ഡിമാന്‍റ് കുറയുമെന്ന റിപ്പോര്‍ട്ടുകളും എണ്ണ വില കുറയുന്നതിനിടയാക്കി. 2025 ലെ എണ്ണയുടെ ആഗോള ഡിമാന്‍ഡ് വളര്‍ച്ചാ അനുമാനം 1.78 ദശലക്ഷം ബിപിഡിയില്‍ നിന്ന് 1.74 ദശലക്ഷം ബിപിഡി ആയി ഒപെക് കുറച്ചിട്ടുണ്ട്.