സി എസ് സി എസ് നേതൃത്വ യോഗവും പഠനോപകരണ വിതരണവും നടത്തി ; മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു

കോട്ടയം : സി എസ് സി എസ് നേതൃത്വ യോഗവും പഠനോപകരണ വിതരണവും മിഥുൻ അനുസ്മരണവും മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. സി എസ് ഡി എസ് സംസ്ഥാന പ്രസിഡൻ്റ് എം. എസ് സജൻ അധ്യക്ഷത വഹിച്ചു. പഠനോപകരണ വിതരണം എൻസിപി സംസ്ഥാന പ്രസിഡൻ്റ് എൻ. എ മുഹമ്മദ് കുട്ടി നിർവഹിച്ചു. ചികിത്സാ സഹായം ഡോ. എം.ഡി മോഹനൻ വിതരണം ചെയ്തു. സി എസ് ഡി എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോസഫ് ജോൺ വിശിഷ്ട വ്യക്തികളെയും ഉന്നത വിജയം നേടിയ കുട്ടികളെയും ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകുമാർ പീരുമേട് സ്വാഗതം പറഞ്ഞു. ഷിബു പാമ്പാടി , കോട്ടയം നഗരസഭ അംഗം എൻ. എ വിനോദ് , സജി കൊല്ലം , കെ. ആർ മധു , സിനി ബെന്നി , കെ.സി ഷാജി , പി എസ് സുരേഷ് ബാബു , ജോബിൻ പുതുപ്പള്ളി , കെ.ഒ വർക്കി , ഷിബു കടപ്ളാമറ്റം , ടോമി കുറവിലങ്ങാട് , കൊച്ചുമോൻ പനച്ചിക്കാട് , കെ. എ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles