കോട്ടയം : പുലിപ്പല്ല് കേസിൽ റാപ്പർ വേടന് എതിരെ നടന്നത് സർക്കാർ തരത്തിലുള്ള ഗൂഡാലോചനയെന്ന് ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്‌ഥാന കമ്മിറ്റി. ആഭ്യന്തര വകുപ്പിന്റെയും വനം വകുപ്പിന്റെയും നടപടിയ്ക്ക് എതിരെ സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് പ്രതിഷേധ മാർച്ചും ബസ്സ് സ്റ്റാൻഡ് മൈതാനിയിൽ ഐക്യദാർഢ്യ സമ്മേളനവും നടത്തി.



വേടന്റെ കലാഭാവി നശിപ്പിയ്ക്കുന്നത് ലക്ഷ്യം വെച്ചുള്ള നീക്കങ്ങളാണ് നടന്നത്. വേടനെ അന്താരാഷ്ട്ര കുറ്റവാളിയും സാമൂഹ്യ ദ്രോഹിയും എന്ന തരത്തിലുള്ള വാദങ്ങളാണ് വനം വകുപ്പ് കോടതിയിൽ ഉന്നയിച്ചത്. എന്നാൽ ഈ വാദങ്ങൾ കോടതി തള്ളിക്കളഞ്ഞത് ഗൂഢാലോചനയുടെ തെളിവ് ആണെന്നും വേടന് ഇടതുപക്ഷം ഇപ്പോൾ നൽകുന്ന പിന്തുണ അപഹാസ്യമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. കോട്ടയം കലക്റേറ്റ് പടിക്കൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് സി എസ് ഡി എസ് പ്രവർത്തകർ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുനക്കര ബസ്സ് സ്റ്റാൻഡ് മൈതാനത്തിൽ നടന്ന ഐക്യദാർഢ്യ സമ്മേളനം സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു. സംസ്‌ഥാന ട്രഷറർ പ്രവീൺ ജെയിംസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു.
റവ ഫാ ബിനോയ് പടിച്ചിറ,സംസ്‌ഥാന കമ്മിറ്റി സെക്രട്ടറി ലീലാമ്മ ബെന്നി, എക്‌സക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആഷ്‌ലി ബാബു, സുജമ്മ തോമസ്, എം ഐ ലൂക്കോസ്, എം എസ് തങ്കപ്പൻ, എം കെ ശോഭന, സാലി ജോസഫ്, തോമസ് കുട്ടി തിരുവല്ല, ജയ്മോൻ പുത്തൻതോട് തുടങ്ങിയവർ പ്രസംഗിച്ചു