ഡല്‍ഹി : ഡീപ്പ്ഫേക്കിന്റെ കുരുക്കില്‍ ആലിയാ ഭട്ടും. സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി വീഡിയോ പ്രചരിച്ചതിന് പിന്നാലെ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.പൂക്കളുള്ള നീല വസ്ത്രം ധരിച്ചു കൊണ്ട് ആലിയ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുന്നതായാണ് വീഡീയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.ശ്രദ്ധിച്ച് നോക്കിയാല്‍ ഇത് ഫേക്ക് വീഡിയോ ആണെന്ന കാര്യവും കാണുന്നവര്‍ക്ക് വ്യക്തമാകും. ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുവെങ്കിലും, വിഷയത്തില്‍ ആലിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബോളിവുഡ് താരങ്ങളായ രശ്മിക മന്ദാന, കജോള്‍, കത്രീന കൈഫ് എന്നിവരും ഡീപ്പ് ഫേക്കിന്റെ കുരുക്കില്‍ പെട്ടിരുന്നു. ഈ ലിസ്റ്റിലേക്കാണ് ഇപ്പോള്‍ ആലിയയും എത്തിയിരിക്കുന്നത്. രശ്മിക വിഷയത്തില്‍ ബീഹാര്‍ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും സര്‍ക്കാര്‍ ഒരു സ്പെഷ്യല്‍ ഒഫീസറെ നിയമിക്കുമെന്നും കേന്ദ്ര ഐടി മന്ത്രാലയം ഉറപ്പ് നല്‍കിയിട്ടുണ്ട്.