സി.എസ്.ഐ മധ്യകേരള മഹായിടവക ഏറ്റുമാനൂർ വൈദീകജില്ല കൺവൻഷൻ ഫെബ്രുവരി 8 മുതൽ 12 വരെ 

കടുത്തുരുത്തി :സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ഏറ്റുമാനൂർ വൈദിക ജില്ല 2023 പതിനേഴാമത്  വചനമാരി കൺവൻഷൻ  ഫെബ്രുവരി 8 മുതൽ 12 വരെ തീയതികളിൽ 

Advertisements

കുറുപ്പന്തറ മാർക്കറ്റ് ഗ്രൗണ്ടിൽ  നടക്കും.ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യുകയും, അന്നേദിവസം വചന ശുശ്രൂഷ നിർവഹിക്കുകയും ചെയ്യും. ബ്രദർ ഷെറിൻ ജോസ് തോലശ്ശേരി,സിഎസ്ഐ മദ്യകേരള മഹായിടവക ക്ലർജി സെക്രട്ടറി റവ.നെൽസൺ ചാക്കോ,റവ. അഡ്വക്കേറ്റ് സിബിൻ പോൾ തിരുമല, എന്നിവർ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമാപനദിനത്തിൽ മധ്യകേരള മഹായിടവക ബിഷപ്പ്  റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ വചനശുശ്രൂഷ നിർവഹിക്കും.  എല്ലാ ദിവസങ്ങളിലും വൈകിട്ട് ആറുമണി മുതൽ  രാത്രി 9 വരെയാണ് കൺവെൻഷൻ നടക്കുന്നത്. വൈദിക ജില്ലയിലെ 41 സഭകളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ  കൺവൻഷനിൽ പങ്കെടുക്കും. 

സി എസ് ഐ    ഏറ്റുമാനൂർ വൈദീക ജില്ലയുടെ കീഴിലുള്ള സഭകളിൽ നിന്നും തിരഞ്ഞെടുത്ത  ഗായക സംഘത്തിന്റെ നേതൃത്വത്തിൽ എല്ലാദിവസവും ശ്രുതിമധുരമായ ഗാനങ്ങൾ ആലപിക്കും. കൺവെൻഷനെ കുറിച്ച് വിശദീകരിക്കുന്നതിനായി നടന്ന വാർത്താസമ്മേളനത്തിൽ ജില്ലാ ചെയർമാൻ റവ. എം എ ജേക്കബ്,  ജില്ലാ സെക്രട്ടറി അരുൺ മാത്യു,  കൺവൻഷൻ ജനറൽ കൺവീനർ എ.ജെ കുഞ്ഞുമോൻ ആനവേലി,  പബ്ലിസിറ്റി കൺവീനർ റവ. മനു ജോസഫ്, എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.