സി. എസ്. ഐ മദ്ധ്യ കേരള മഹായിടവയുടെ വിദ്യാലയങ്ങളിൽ നിന്ന് 55 അധ്യാപകർ വിരമിക്കുന്നു : വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി 

കോട്ടയം: സി. എസ്. ഐ മദ്ധ്യ കേരള മഹായിടവയുടെ വിദ്യാലയങ്ങളിൽ നിന്ന് ഈ വർഷം വിരമിക്കുന്ന 55 അധ്യാപകർക്ക് യാത്രയയപ്പ് നൽകി . 

Advertisements

സി. എസ്. ഐ മദ്ധ്യകേരള മഹായിടവക അധ്യാപക അസ്സോസ്സിയേഷനാണ് സമ്മേളനം സംഘടിപ്പിച്ചത്.  ബിഷപ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്തു . മാനേജർ റവ. സുമോദ് സി. ചെറിയാൻ മുഖ്യസന്ദേശം നൽകി. ആയിരത്തിഅറുപത്തി ഒൻപത് – 1069 – അധ്യാപകരുടേയും അനധ്യാപകരുടേയും പേര് വിവരങ്ങൾ ഉൾപ്പെടുത്തി ‘ സ്റ്റാഫ് ഡയറക്ടറി 2024 ‘ ന്റെ പ്രകാശനവും ബിഷപ് നിർവ്വഹിച്ചു. മികച്ച പ്രവർത്തനം കാഴ്ചവെച്ച വിദ്യാലയങ്ങൾക്കുള്ള മികവ്  പുരസ്ക്കാരങ്ങൾ , സാഹിത്യ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ , +2 , എസ്.എസ്. എൽ. സി. പരീക്ഷകളിൽ ഫുൾ എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ, വേദപഠനപരീക്ഷയിൽ വിജയികളായ വിദ്യാത്ഥികൾക്കുള്ള സമ്മാനങ്ങൾ എന്നിവ വിതരണം ചെയ്തു.  മഹായിടവക വൈദികസെക്രട്ടറി റവ. അനിയൻ കെ . പോൾ , അത്മായ സെക്രട്ടറി അഡ്വ. സ്റ്റീഫൻ ജെ. ഡാനിയേൽ , ട്രഷറാർ റവ. ജിജി ജോൺ ജേക്കബ് , രജിസ്ട്രാർ അഡ്വ. ഷീബ തരകൻ , എഡ്യുക്കേഷൻ ബോർഡ് സെക്രട്ടറി റവ. പി കെ കുരുവിള തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ജോസഫ് സാമുവൽ , വൈസ് പ്രസിഡണ്ട് ആശ ബിനു , ട്രഷറാർ ഷിബു തോമസ് , ജോയിന്റ് സെക്രട്ടറി ജെസ്സി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles