കോട്ടയം: സി.എസ്.ഐ.മധ്യകേരള മഹായിടവക തൃതീയ ജൂബിലി സ്മാരക കൺവൻഷൻ നാളെ ജനുവരി 26 ഞായറാഴ്ച മുതൽ ഫെബ്രുവരി രണ്ട് വരെ ബേക്കർ മൈതാനിയിൽ നടക്കും. വൈകിട്ട് ആറിന് ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മാർത്തോമ്മാ സഭാ ബിഷപ്പ് മാത്യൂസ് മാർ സെറാഫീം പ്രസംഗിക്കും. നാളെ മുതൽ ശനിവരെ രാവിലെ വേദപഠന ക്ലാസുകൾ നടക്കും. ജനുവരി 27 തിങ്കളാഴ്ച വൈകിട്ട് ആറിന് ബിജു ജോർജ് സാൻപാഡ പ്രസംഗിക്കും.28 ന് രാവിലെ 10ന് പട്ടക്കാരുടെയും സഭാപ്രവർത്തകരുടേയും യോഗവും 2.30 ന് മിഷനറി സമ്മേളനവും നടക്കും.
വൈകിട്ട് ആറിന് ഡോ.അജിത്കുമാർ പ്രസംഗിക്കും.29 ന് രാവിലെ 10ന് സ്ത്രീ ജനസഖ്യ സമ്മേളനവും 2.30 ന് അത് മായ ഫെലോഷിപ്പ് സമ്മേളനവും നടക്കും.വൈകിട്ട് ആറിന് ബിഷപ്പ് ഡോ. ഫോളി തോമസ് ബീച്ച് പ്രസംഗിക്കും.30 ന് രാവിലെ 10ന് അധ്യാപക അനധ്യാപക സമ്മേളനം ,2.30 ന് പരിസ്ഥിതി സമ്മേളനം വൈകിട്ട് ആറിന് റവ ഡോ.ജേക്കബ് ഡാനിയേൽ പ്രസംഗിക്കും. 31ന് രാവിലെ 10ന് റിവൈവൽ മീറ്റിംഗും 2.30 ന് മദ്യവർജന സമ്മേളനവും നടക്കും.വൈകിട്ട് ആറിന് എഡ്വേർഡ് വില്യംസ് പ്രസംഗിക്കും. ഫെബ്രുവരി ഒന്നിന് രാവിലെ 10ന് സൺഡേ സ്കൂൾ ഗായക സംഘ സമ്മേളനവും 2.30 ന് യുവജന സമ്മേളനവും നടക്കും.വൈകിട്ട് ആറിന് എഡ് വേർഡ് വില്യംസ് പ്രസംഗിക്കും. രണ്ടിന് രാവിലെ 9.30ന് വിശുദ്ധ സംസർഗശുശ്രൂഷകൺവൻഷൻപന്തലിൽ നടക്കും. 1.30 ന് മഹായിടവക ദിനാഘോഷം ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 5.30ന് സമാപനയോഗത്തിൽ എഡ് വേർഡ് വി ല്യംസ് പ്രസംഗിക്കും.റവ.ജോർജ് ചെറിയാൻ, റവ.ജേക്കബ് ജോർജ് എന്നിവർ ജനറൽ കൺവീനർമാരായി രൂപീകരിച്ചവിവിധ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കൺവൻഷൻ ക്രമീകരണങ്ങൾ പൂർത്തീകരിച്ചത്.