പത്തനംതിട്ട: കടയിലെ ജീവനക്കാരനെ കടയ്ക്കുള്ളില്‍ അതിക്രമിച്ചുകയറി കമ്പിവടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ മൂന്നു പേരെ ഇലവുംതിട്ട പോലീസ് റിമാന്‍ഡ് ചെയ്തു. മെഴുവേലി രാമഞ്ചിറയിലുള്ള ആദിത്യാ സ്റ്റോര്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ രാമഞ്ചിറ തണ്ണിക്കല്‍ സുനുവിനെ മര്‍ദ്ദിച്ച കേസിലെ പ്രതികളായ മെഴുവേലി രാമഞ്ചിറ ആലുംമ്മൂട്ടില്‍ വീട്ടില്‍ കുട്ടന് മകന് ദാമു എന്ന് വിളിക്കുന്ന ദാമുക്കുട്ടന് (37), ചെന്നീര്‍ക്കര പ്രക്കാനം ഉമ്മിണിക്കാവ് കുഴിക്കാവിനാല്‍ പുത്തന്‍ വീട്ടില്‍ നിന്നും ഏറത്ത് വയല ചാമക്കാല പുത്തന്‍ വീട്ടില്‍ താമസിക്കുന്ന എബ്രഹാം ജോണ്‍ മകന് സദു എന്ന് വിളിപ്പേരുള്ള ബിനു കെ എ (40), ഏറത്ത് കൈതപ്പറമ്പ് കിഴക്കുപുറം തെങ്ങുവിളയില്‍ ബിജു സാമിന്റെ സംരക്ഷണത്തില്‍ കഴിയുന്ന കുമാര്‍ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്.
പരിക്കേറ്റ സുനു ജോലി ചെയ്യുന്ന കടയുടെ ഉടമസ്ഥനോട് ഒന്നാം പ്രതി മൂന്നുമാസം മുമ്പ് വഴക്കുണ്ടാക്കിയിരുന്നു. ഇതിനെ കടയുടമയും സുനുവിന്റെ അളിയനും മറ്റും ചേര്‍ന്ന് ചോദ്യം ചെയ്തതിലെ വിരോധം കാരണം മൂന്നു പ്രതികളും ചേര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 10 ന് രാവിലെ കടയില്‍ അതിക്രമിച്ചകയറി ജോലിചെയ്തുകൊണ്ടിരുന്ന സുനുവിനെ മര്‍ദ്ദിക്കുകയായിരുന്നു. കമ്പിവടി കൊണ്ടുള്ള ഒന്നാം പ്രതിയുടെ അടിയേറ്റ് ഇടതു കൈത്തണ്ടയ്ക്ക് പരിക്ക് പറ്റി താഴെവീണ സുനുവിനെ മൂവരും ചേര്‍ന്ന് മര്‍ദ്ദിക്കുകയാണുണ്ടായത്. കടയിലെ സാധനങ്ങള്‍ നശിപ്പിച്ചതില്‍ 5000 രൂപയുടെ നഷ്ടം സംഭവിക്കുകയും, മേശയില്‍ നിന്നും ഒന്നാം പ്രതി 4500 രൂപ മോഷ്ടിക്കുകയും ചെയ്തതാണ് കേസ്. സംഭവശേഷം ഒളിവിലായിരുന്നു പ്രതികള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇലവുംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ബി അയൂബ് ഖാന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതിനെതുടര്‍ന്ന് ഒന്നാം പ്രതി ദാമുക്കുട്ടനെ രാമഞ്ചിറയിലെ വീട്ടില്‍ നിന്നും മാര്‍ച്ച് 17 നു അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്നെങ്കിലും പ്രതികള്‍ രാത്രി സമയങ്ങളില്‍ വീടുകളില്‍ എത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് രണ്ടും മൂന്നും പ്രതികളെ വീടുകളില്‍ നിന്നും പിടികൂടി. പോലീസ് ഇന്‍സ്പെക്ടറെക്കൂടാതെ എസ് ഐ മാരായ ശ്രീകുമാര്‍, സത്യദാസ്, മാത്യു കെ ജോര്‍ജ്ജ്, അശോക് കുമാര്‍, വിനോദ് കുമാര്‍, എസ് സി പി ഒ മാരായ സന്തോഷ് കുമാര്‍, ബിനോയ് തോമസ്, സി പി ഓമാരായ അനൂപ്, അന്‍വര്‍ഷാ, ശ്രീജിത്ത്, ശ്യാം കുമാര്‍, പ്രശാന്ത്, രമ്യത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.