തിരുവനതപുരം : കേരളത്തിലെ താരങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കാതെ ക്യൂബയില്‍ നിന്നെത്തിയ ചെസ്സ് താരങ്ങള്‍ക്കായി വൻ തുക ചെലവാക്കിയതിനെതിരെ വിമര്‍ശനവുമായി മുൻ കായികതാരവും പരിശീലകനുമായ പ്രമോദ് കുന്നുംപുറത്ത്. കേരളത്തിലെ ഹോസ്റ്റലുകളില്‍ താമസിക്കുന്ന കായിക താരങ്ങള്‍ക്ക് ഭക്ഷണത്തിനുള്ള പൈസ പോലും കൃത്യസമയത്ത് നല്‍കാത്ത സര്‍ക്കാര്‍ ക്യൂബയിലെ ചെസ്സ് താരങ്ങള്‍ക്ക് ഇവിടെയെത്താൻ യാത്ര ചെലവിനത്തില്‍ മാത്രം 13 ലക്ഷം നല്‍കിയെന്ന് പ്രമോദ് വിമര്‍ശിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കളി ചെസ്സ് ആണ് കളിയില്‍ ഏറ്റവും പവര്‍ ഉള്ള കരുവും മന്ത്രി തന്നെ ആനയും കുതിരയും തേരും എല്ലാം കൂടെയുണ്ട് പക്ഷേ കളിക്കുവാൻ അറിയണം ഇല്ലെങ്കില്‍ തോറ്റു പോകും. ഇപ്പോഴത്തെ നമ്മുടെ കായികരംഗത്തിന്റെ അവസ്ഥ പോലെ ആവും. മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ ക്യൂബൻ ദേശീയ താരങ്ങള്‍ക്ക് വേണ്ടി പണം മുടക്കുവാൻ നമ്മളുടെ കൈയിലുണ്ട് അവരെത്തിയപ്പോള്‍ സ്വീകരിക്കുവാൻ ആളുണ്ട് ഏഷ്യൻ ഗെയിംസുകാരുടെ അവസ്ഥ ഉണ്ടായില്ല ചെസ്സ് കളിക്കുവാൻ എത്തുന്ന ക്യൂബക്കാര്‍ക്ക് വേണ്ടി യാത്ര ചിലവ് മാത്രം 13 ലക്ഷം മാച്ച് ഫീ അഞ്ചുലക്ഷം ഹോട്ടലിലും ഹൗസ്ബോട്ടിലും താമസത്തിന് 2 ലക്ഷം .
പോള്‍ വാള്‍ട്ട് ചാടുവാൻ പോള്‍ ഇല്ലാത്തതു മൂലം മുളം കമ്ബു കുത്തി നമ്മളുടെ കുട്ടികള്‍ ചാടുന്നതും നമ്മള് കണ്ടതാണ് സംസ്ഥാനതലത്തില്‍ കഴിവ് തെളിയിച്ചിട്ടും ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുവാൻ യാത്ര ചിലവിനു പോലുമുള്ള പണം ഇല്ലാത്തതു മൂലം പങ്കെടുക്കുവാൻ കഴിയാത്ത കുട്ടികള്‍. കൂട്ടത്തോടെ പരിശീലകരെ പിരിച്ചുവിട്ടു സ്പോര്‍ട്സ് ഹോസ്റ്റലുകളിലെ കുട്ടികളുടെ എണ്ണം വെട്ടിക്കുറച്ചും അവര്‍ക്ക് പരിശീലനത്തിന് ആവശ്യമായ കിറ്റുകള്‍ പോലും വിതരണം ചെയ്തിട്ട് വര്‍ഷങ്ങളായി ഭക്ഷണത്തിനു പോലുമുള്ള പൈസ കറക്റ്റ് സമയത്ത് നല്കുകയില്ല.
2021ല്‍ അവശതയനുഭവിക്കുന്ന ചില ദേശീയ കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ 7500 രൂപ ഒറ്റത്തവണ നല്‍കിയിരുന്നു അതെങ്ങനെ ചിലവാക്കി എന്ന് 2023ല്‍ കണക്കു ബോധിപ്പിക്കുവാൻ കായിക വകുപ്പ് ആവശ്യപ്പെടുമ്ബോള്‍ ലക്ഷങ്ങള്‍ മുടക്കി ടാലൻറ് ഉള്ള കുട്ടികളെ കണ്ടെത്താൻ എന്ന പേരില്‍ രണ്ടു ബസ്സുകള്‍ ഗുജറാത്തില്‍ നിന്നും എത്തിച്ചിരുന്നു അതെവിടെയൊക്കെ ഓടി എത്ര കുട്ടികളെ കണ്ടെത്തി എന്നുപോലും അറിയില്ല. കായികരംഗത്തിന്റെ പേരില്‍ പണം മുടക്കുമ്ബോള്‍ അതിവിടുത്ത കായിക മേഖലയുടെ ഉന്നമനത്തിനു വേണ്ടി കൂടിയാവണം ക്യൂബൻ താരങ്ങള്‍ക്ക് നല്കുന്ന പരിഗണന ഒന്നും ലഭിച്ചില്ലെങ്കിലും അതിൻറെ നാലിലൊന്ന് പരിഗണന കായിക വകുപ്പ് നമ്മളുടെ കായിക താരങ്ങള്‍ക്ക് കൂടി നല്‍കണം. ഫോട്ടോഷൂട്ടുകളും അര്‍ജൻറീന വരുമെന്നും പറഞ്ഞ് ആവേശം കൊള്ളിച്ചാല്‍ മാത്രം പോരാ.