അഴിമതി ആരോപണങ്ങളില്ലാതെ വികസനോന്മുഖമായ പ്രവർത്തനങ്ങളിലൂടെ  ആദ്യമായി ഒരു സർക്കാർ മുന്നേറുന്നു ; നരേന്ദ്ര മോദി

ഡല്‍ഹി : അഴിമതി ആരോപണങ്ങളില്ലാതെ വികസനോന്മുഖമായ പ്രവർത്തനങ്ങളിലൂടെ രാജ്യത്ത് ആദ്യമായി ഒരു സർക്കാർ മുന്നേറുകയാണെ സന്ദേശം വോട്ടർമാരിക്ക് എത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം.ഡല്‍ഹിയില്‍ തുടങ്ങിയ ദ്വിദിന ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗത്തിന് മന്നോടിയായി നടന്ന യോഗത്തില്‍ ഭാരവാഹികളോടും പ്രവർത്തകരോടുമായിരുന്നു ആഹ്വാനം. പ്രതിപക്ഷത്തിന്റെ വിഭജന രാഷ്ട്രീയത്തില്‍ വീഴരുത്. വികസനം, പാവപ്പെട്ടവരുടെ ക്ഷേമത്തിനുള്ള സംരംഭങ്ങള്‍, ആഗോളതലത്തില്‍ രാജ്യത്തിന്റെ അഭിമാനം ഉയർത്താനുള്ള ശ്രമങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും തിരഞ്ഞെടുപ്പ് പ്രചാരണമെന്നും പറഞ്ഞു. 

Advertisements

100 ദിവസത്തിനുള്ളില്‍ ബി.ജെ.പി പ്രവർത്തകർ ബൂത്തുതലത്തില്‍ സന്ദർശനം നടത്തി പ്രധാനമന്ത്രിയുടെ വികസന സന്ദേശം വോട്ടർമാരിലേക്ക് നേരിട്ട് എത്തുന്നുവെന്ന് ഉറപ്പാക്കണമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ആവശ്യപ്പെട്ടു.തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെ ‘ഗാവ് ചലോ അഭിയാൻ’ 7,50,000 ഗ്രാമങ്ങളില്‍ എത്തിയതായി നിർവാഹ സമിതി യോഗ വിവരങ്ങള്‍ അറിയിച്ച ജനറല്‍ സെക്രാറി വിനോദ് താവ്‌ഡെ പറഞ്ഞു. 8,50,000 ബൂത്തുകളില്‍ ബി.ജെ.പി പ്രവർത്തകർ വിജയകരമായി എത്തി.’ലോക്സഭാ പ്രവാസ് യോജന’ പ്രകാരം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ട 161 സീറ്റുകളില്‍ കേന്ദ്രമന്ത്രിമാർ അടക്കം 430 സന്ദർശനങ്ങള്‍ നടത്തി. ഒന്നര വർഷം നീണ്ടുനിന്ന പദ്ധതിയിലൂടെ 161 സീറ്റുകളില്‍ പലതിലും വിജയിക്കാൻ കഴിയുമെന്ന് താവ്‌ഡെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.