കസ്റ്റംസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടി എടുത്തത് രണ്ടരക്കോടി : പ്രതിയ്ക്ക് മുംബയിലുള്ളത് 60 കോടിയുടെ നിക്ഷേപം : പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ 

തിരുവനന്തപുരം: കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന്ചമഞ്ഞ് തിരുവനന്തപുരം സ്വദേശിയില്‍ നിന്നും രണ്ടരക്കോടി തട്ടിയെടുത്ത കേസിലെ പ്രതിക്ക് സ്വർണ-വജ്ര വ്യാപാരത്തിലുള്ളത് 60 കോടിയുടെ നിക്ഷേപമെന്ന് പൊലീസ്.സംഭവത്തില്‍ മുംബയില്‍ നിന്നും മുഖ്യപ്രതിയായ കേശവിനെ പൊലീസ് പിടികൂടി. പിന്നാലെ നടന്ന വിശദമായ ചോദ്യം ചെയ്യലിലൂടെയാണ് നിർണായക വിവരങ്ങള്‍ പുറത്തുവന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന വീഡിയോ കോള്‍ മുഖേനയാണ് കേശവും സംഘവും തട്ടിപ്പുകള്‍ നടത്തിയതെന്നും പൊലീസ് കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് തട്ടിയെടുത്ത പണം ആദ്യം എത്തിയത് രാജസ്ഥാൻ സ്വദേശിയുടെ അക്കൗണ്ടിലേക്കാണെന്ന് അന്വേഷണത്തില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ടാക്സി ഡ്രൈവറായ അക്കൗണ്ട് ഉടമയെ രാജസ്ഥാനില്‍ നിന്ന് സൈബർ പൊലീസ് പിടികൂടി വിശദമായി ചോദ്യം ചെയ്തിരുന്നു. ഒരു അക്കൗണ്ട് തുടങ്ങി പണം വാങ്ങി വിറ്റതല്ലാതെ മറ്റൊന്നും അറിയില്ലെന്നായിരുന്നു ഡ്രൈവറുടെ മൊഴി. ഒടുവിലാണ് തട്ടിപ്പ് നടത്തിയ കേശവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisements

തട്ടിയെടുത്ത പണം എവിടേക്ക് പോയെന്നതിന് തെളിവുണ്ടാകാതിരിക്കാൻ പ്രതികള്‍ സ്വർണ – വജ്ര വ്യാപരത്തിലും ഓഹരിവിപണിയിലും നിക്ഷേപിക്കുമെന്ന് പൊലീസ് പറഞ്ഞു.സ്വയം തൊഴില്‍ സംരഭങ്ങള്‍ക്കെന്ന വ്യാജേന ഉത്തരേന്ത്യയില്‍ നിരവധി ആളുകളെക്കൊണ്ട് അക്കൗണ്ടുകള്‍ തുടങ്ങിയാണ് തട്ടിപ്പ് സംഘം ഇടപാടുകള്‍ നടത്തിയിരുന്നത്. അതുകൊണ്ട് തന്നെ അന്വേഷണമുണ്ടായാലും സംഘത്തിലെ പ്രധാനികളിലേക്ക് എത്താൻ വൈകും. തട്ടിപ്പ് നടത്താൻ മുംബയില്‍ ഒരു കോള്‍ സെന്റർ വരെ ഇവർക്കുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. ‘നിങ്ങളുടെ വിലാസത്തില്‍ വന്ന ഒരു കൊറിയറില്‍ നിന്നും മുംബയ് കസ്റ്റംസ് എംഡിഎംഎ പിടികൂടി. നിങ്ങളെ അറസ്റ്റ് ചെയ്യുന്നതിന് മുൻപായി ചോദ്യം ചെയ്യണം. ചോദ്യം ചെയ്യല്‍ ഓണ്‍ലൈനായാണ്. യൂണിഫോം ധരിച്ച ഒരാള്‍ വൈകാതെ വീഡിയോ കോളിലെത്തും’ എന്നാണ് തട്ടിപ്പിനിരയായ തിരുവനന്തപുരം സ്വദേശിക്ക് ഫോണില്‍ വന്ന കോളിലുണ്ടായിരുന്നത്. തുടർന്ന് പ്രതികള്‍ ബാങ്ക് വിവരങ്ങള്‍ വിശദമായി ചോദിച്ചറിയും. അതിനുശേഷമാണ് ഒരു രൂപ പോലും അവശേഷിപ്പിക്കാത്ത നിലയില്‍ പ്രതികള്‍ ഇയാളില്‍ നിന്നും ഓണ്‍ലൈനായി പണം തട്ടിയെടുത്തത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.