കൊച്ചി: 26കോടിയുടെ സൈബർ തട്ടിപ്പ് കേസിൽ കൊല്ലം അഞ്ചൽ സ്വദേശിനി സുജിതയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഷെയർ ട്രേഡിങ്ങിന്റെ മറവിൽ പരാതിക്കാരൻ സ്വീകരിച്ച പണം കൈമാറിയ ഒരു അക്കൗണ്ട് സുജിതയുടേതെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.
Advertisements
ഇതേ തുടർന്നാണ് അറസ്റ്റ് ഉണ്ടായത്. കസ്റ്റഡിയിലെടുത്ത സുജിതയെ റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് പൊലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.