ലൈവ് സെക്‌സ് ചാറ്റിലും, വീഡിയോ കോളിലും സജീവമാകുന്ന ആളുകളാണോ നിങ്ങൾ; എങ്കിൽ ഇതൊന്ന് ശ്രദ്ധക്കൂ; നിങ്ങൾക്ക് മുന്നറിയിപ്പുമായി സൈബർ ഡോം രംഗത്ത്

കൊച്ചി: ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി സൈബർ ഡോം സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 14 പേർ അറസ്റ്റിൽ. കഴിഞ്ഞദിവസത്തെ ഓപ്പറേഷൻ പി ഹണ്ടിൽ 39 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഫോണുകളുൾപ്പെടെ 267 ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. അഞ്ചുമുതൽ 16 വയസുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. അറസ്റ്റിലായവരിൽ ഐ.ടി പ്രൊഫഷണലുകളും ഉൾപ്പെടുന്നു.

Advertisements

ഇവരിൽ ചിലർ കുട്ടിക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ളവരാണെന്ന് സംശയിക്കുന്നു. ഇത് തെളിയിക്കുന്ന ചാറ്റുകളും ഇവരുടെ ഫോണുകളിൽ നിന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ട്. സൈബർ ഇടങ്ങളിലെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിൻറെ ഭാഗമായാണ് ഓപ്പറേഷൻ പി ഹണ്ട് പരിശോധന നടത്തിയത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർ വീണ്ടും വീണ്ടും അതേ കുറ്റകൃത്യം ചെയ്യുന്ന പ്രവണതയുണ്ടെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ റിപ്പോർട്ടിൽ പറയുന്നു. ഒരിക്കൽ പിടിക്കപ്പെടുന്നവർ കൂടുതൽ മുൻകരുതലെടുത്താണ് വീണ്ടും ഇതേപ്രവൃത്തിയിലേക്ക് വീണ്ടുമെത്തുന്നത് . ഇത്തരത്തിൽ നിരന്തരം റെയ്ഡുകളും അറസ്റ്റുകളും ഉണ്ടാകുമ്പോൾ തത്കാലത്തേക്ക് അടങ്ങുന്നവർ മാസങ്ങൾക്ക് ശേഷം വീണ്ടും സജീവമാവുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന കേസുകളിൽ ഓരോ രണ്ട് മാസങ്ങൾ കൂടുമ്പോഴും വർദ്ധനവ് കാണുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാട്‌സാപ്പ്, ടെലഗ്രാം തുടങ്ങിയവയിൽ ഇത്തരം ഗ്രൂപ്പുകളുടെ എണ്ണം വർദ്ധിക്കുന്നത് സൈബർ ഡോമിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം ചിത്രങ്ങളും വീഡിയോകളും കാണുന്നവർ അവ കണ്ടുകഴിഞ്ഞ് പ്രത്യേത സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് ഡിലീറ്റ് ചെയ്യുന്നത്. ഓരോ മൂന്ന് ദിവസം കൂടുന്തോറും ഇതിനായി ഉപയോഗിക്കുന്ന ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഫോർമാറ്റ് ചെയ്യുന്നുമുണ്ട്.

മാൽവേയറുകൾ ഉപയോഗിച്ച് ഫോണിലെ ക്യാമറയുടെയും കംപ്യൂട്ടറുകളിലെ വെബ് ക്യാമറകളുടെയും നിയന്ത്രണം ഏറ്റെടുത്ത് വിവരങ്ങൾ ചോർത്തുന്ന സംഭവങ്ങളുമുണ്ട്. പരിശോധനയിൽ കുട്ടികളെ ഓൺലൈൻ ചാറ്റിംഗിൽ എത്തിക്കുന്ന സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചതായി എ ഡി ജി പി മനോജ് എബ്രഹാം അറിയിച്ചു. വിദേശ കുട്ടികളോടൊപ്പം നമ്മുടെ നാട്ടിലെ കുട്ടികളും ഇത്തരം കെണിയിൽ വീഴുന്നുണ്ട്. പണം നൽകി മാത്രം കാണാൻ സാധിക്കുന്ന, കുട്ടികളുൾപ്പെടുന്ന ലൈവ് സെക്‌സ് ഷോകളും സൈബർ ഡോമിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

Hot Topics

Related Articles