ദില്ലി: നാല് മാസത്തിനുള്ളില്‍ ഇന്ത്യക്കാരില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ തട്ടിയെടുത്തത് 120.3 കോടി രൂപയെന്ന് കണക്കുകള്‍. വലിയ രീതിയില്‍ സൈബർ തട്ടിപ്പുകള്‍ പതിവായതിന് പിന്നാലെ ഞായറാഴ്ച മൻ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനേക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് ഡിജിറ്റല്‍ അറസ്റ്റുകള്‍ രാജ്യത്ത് വലിയ രീതിയിലാണ് രാജ്യത്ത് വർധിക്കുന്നത്.
മ്യാൻമർ, ലാവോസ്, കംബോഡിയ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് രാജ്യത്ത് പ്രാവർത്തികമാക്കുന്നതെന്നാണ് സൈബർ കോർഡിനേഷൻ സെന്ററില്‍ നിന്ന് ലഭ്യമാക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇക്കാലയളവിലെ സൈബർ തട്ടിപ്പുകളില്‍ നിന്നായി ആളുകള്‍ക്ക് മൊത്തത്തില്‍ നഷ്ടമായിരിക്കുന്നത് 1776 കോടി രൂപയോളമാണ്. ജനുവരി 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലത്ത് 7.4 ലക്ഷം പരാതികളാണ് ലഭിച്ചിരിക്കുന്നത്. 2023 ല്‍ ആകെ ലഭിച്ചത് 15.56 ലക്ഷം കേസുകളാണ്. 2022ല്‍ 9.66 ലക്ഷം പരാതികളാണ് ലഭിച്ചത്. 2021ല്‍ ലഭിച്ച പരാതികളുടെ എണ്ണം 4.52 ലക്ഷമാണ്. നാല് രീതിയിലാണ് സൈബർ തട്ടിപ്പ് പ്രധാനമായും രാജ്യത്ത് നടക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിജിറ്റല്‍ അറസ്റ്റ്, ട്രേഡിംഗ് തട്ടിപ്പ്, നിക്ഷേപ തട്ടിപ്പ്, ഡേറ്റിംഗ് തട്ടിപ്പ് എന്നിവയാണ് ഇവ.
ഇതില്‍ ഡിജിറ്റല്‍ അറസ്റ്റില്‍ മാത്രം രാജ്യത്തെ പൌരന്മാരില്‍ നിന്ന് തട്ടിയെടുത്തിട്ടുള്ളത് 120.3 കോടി രൂപയാണ്. ട്രേഡിംഗ് തട്ടിപ്പില്‍ 1420.48 കോടി രൂപയും നിക്ഷേപ തട്ടിപ്പില്‍ 222.58 കോടി രൂപയും ഡേറ്റിംഗ് തട്ടിപ്പില്‍ 13.23 കോടി രൂപയുമാണ് ആളുകള്‍ക്ക് നഷ്ടമായിട്ടുള്ളത്. വളരെ സൂക്ഷ്മമായി ഇരകളെ തെരഞ്ഞെടുക്കുന്നതിനാലാണ് ഇത്തരം തട്ടിപ്പ് വ്യാപകമായി നടക്കുന്നതെന്നാണ് സൈബർ ക്രൈം വിദഗ്ധർ വിശദമാക്കുന്നത്.