കൊച്ചി : കേരളത്തില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നവരുടെ പട്ടിക തയ്യാറാക്കി സംസ്ഥാന പൊലീസ് വകുപ്പിന് കീഴിലെ സി.സി.എസ്.ഇ യൂണിറ്റ്.6146 പേരുടെ പട്ടികയാണ് തയ്യാറാക്കിയത്. 2017ല്‍ ഈ യൂണിറ്റ് സ്ഥാപിതമായതു മുതലാണ് ഇത്തരം വീഡിയോ കാണുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാൻ തുടങ്ങിയത്. നിലവില്‍ 1758 പേർക്കെതിരെ കേസെുത്തിട്ടുണ്ട്.പ്രതികളെന്ന് സംശയിക്കുന്നവരില്‍ നിന്ന് ഫോണുകളും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നാനൂറോളം പേരെ ഇതിനകം അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി. പൊലീസീന്റെ സൈബർ വിഭാഗത്തിന് കീഴില്‍ പ്രവർത്തിക്കുന്ന സി,സി.എസ്. ഇ യൂണിറ്റ് സ്വന്തമായി വികസിപ്പിച്ച സോഫ്ട്‌വെയറും മറ്റ് സ്വതന്ത്ര ടൂളുകളും ഉപയോഗിച്ചാണ് വിവരശേഖരണം നടത്തിയത്.
നാഷണല്‍ ക്രൈം റെക്കാഡ്‌സ് ബ്യൂറോയില്‍ നിന്നുള്ള വിവരങ്ങളും അന്വേഷണത്തിന് ഉപയോഗിക്കുന്നുണ്ട്. പ്രതികള്‍ ആധുനിക സോഫ്‌ട്‌വെയറുകള്‍ ഉപയോഗിച്ച് ഡേറ്റ ഡിലീറ്റ് ചെയ്യുന്നത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്. പ്രതികള്‍ ഫോണുകള്‍ നിരന്തരം മാറ്റുന്നതും പൊലീസിനെ കുഴക്കുന്നു. പ്രതികള്‍ക്കെതിരെയുള്ള തെളിവ് ശേഖരണത്തിനും ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നുഇത്തരം കേസുകളില്‍ ഇരകളുടെ പ്രായം തെളിയിക്കുന്നതും പൊലീസിന് കനത്ത വെല്ലുവിളി ഉയർത്തുന്നു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടവരുടെ പ്രായം തെളിയിക്കാൻ അവരുടെ ജനന സർട്ടിഫിക്കറ്റ്, സ്കൂള്‍ സർട്ടിഫിക്കറ്റ്, മെഡിക്കല്‍ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. എന്നാല്‍ ഭൂരിഭാഗം കേസുകളില്‍ പൊലീസിന് രേഖകള്‍ ഹാജരാക്കാൻ കഴിയാറില്ല. കൂടാതെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളടങ്ങിയ വീഡിയോകള്‍ ഭൂരിഭാഗവും രാജ്യത്തിന് പുറത്തുനിന്നുള്ളവയാൻ്. അതിനാല്‍ പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്താനും കഴിയില്ല. അതേസമയം ചൈല്‍ഡ് പോണോഗ്രഫി നിയമവിരുദ്ധമാക്കുന്ന ഐ.ടി വകുപ്പിലെ സെക്ഷൻ 67 ബി പലകേസുകളിലും പൊലീസിന്റെ രക്ഷയ്ക്കെത്താറുണ്ട്.