കോട്ടയം: സിവിൽ സപ്ലൈസ് ഉദ്യാഗസ്ഥൻ ചമഞ്ഞു തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. ഇടുക്കി നെടുങ്കണ്ടം അമ്പലപ്പാറ ഭാഗത്തുള്ള കുഴിവിള വീട്ടിൽ മനു ദശരഥൻ (45) എന്നയാളാണ് പിടിയിലായത്. ചങ്ങനാശ്ശേരി വട്ടപ്പള്ളി ഭാഗത്തുള്ള പ്രഭു ബാലാജി എന്ന പലചരക്കു ഹോൾസെയിൽ കടയിൽ വന്ന് സിവിൽ സപ്ലൈസ് ഉദ്യാഗസ്ഥനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കുടുംബ ശ്രീ പ്രവർത്തർക്ക് വിതരണം ചെയ്യുന്നതിനായി 1250 ഗഴ പഞ്ചസാരയും, 29 ചാക്ക് അരിയും, 10 പെട്ടി വെളിച്ചെണ്ണയും ഉൾപ്പെടെ 219775/ രൂപയുടെ സാധനങ്ങൾ കൈപ്പറ്റിയശേഷം പണം നല്കാതെ മുങ്ങിയതിനെ തുടർന്നാണ് കടയുടമ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചത്. ഇയാൾ കേരളത്തിലെ പല സ്ഥലങ്ങളിലും സമാന രീതിയിലുളള തട്ടിപ്പുകൾ നടത്തിയിട്ടുളളതായി വിവരം ലഭിച്ചിട്ടുളളതുമാകുന്നു. കടയുടമയുടെ പരാതിയെ തുടർന്ന്
ബഹുമാനപ്പെട്ട കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദ്ദേശ പ്രകാരം ചങ്ങനാശ്ശേി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടന്റ്റ് തോംസൺ കെ.പി യുടെ മേൽ നോട്ടത്തിൽ പോലീസ് ഇൻസ്പെക്ടർ അരുൺ ജെ മംഗലപ്പള്ളി ചങ്ങനാശ്ശേരി പോലീസ് സബ്ബ് ഇൻസ്പെക്ടർ സന്ദീപ് ജെ, ജൂനിയർ സബ്ബ് ഇൻസ്പക്ടർ ടിനു ആർ.പി , സബ്ബ് ഇൻസ്പെക്ടർമാരായ രാജ് മോഹൻ, ആന്റണി മൈക്കിൾ, സീനിയർ സിവിൽ പൊലീസ് ഓഫിസർ തോമസ് സ്റ്റാൻലി, നിയാസ്, വിനീഷ് മോൻ എന്നിവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിലാണ് എറണാകുളം മുളന്തുരുത്തി ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്നു പ്രതിയെ പിടികൂടിയത്. .
സിവിൽ സപ്ലൈസ് ഉദ്യാഗസ്ഥൻ ചമഞ്ഞു തട്ടിപ്പ്; നെടുങ്കണ്ടം സ്വദേശിയായ യുവാവ് അറസ്റ്റിൽ

Advertisements