പത്തനംതിട്ട: പൗരബോധവും ലക്ഷ്യ ബോധവും അന്യം നിന്നു പോകുന്ന സാമൂഹ്യവ്യവസ്ഥിതിയിൽ വിദ്യാർത്ഥിസമൂഹത്തിൻ്റെ തിരിച്ചറിവ് നാടിൻ്റെ നന്മയാകുമെന്ന് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനംഗവും മഹാത്മാഗാന്ധി മുൻ വൈസ്ചാൻസലറുമായ ഡോ.സിറിയക് തോമസ് പ്രസ്താവിച്ചു. പത്തനംതിട്ട മാർത്തോമ്മാ ഹയർസെക്കൻ്ററി സ്ക്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മാർത്തോമ്മാ സഭ റാന്നി- നിലയ്ക്കൽ ഭദ്രാസനാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്താ സ്കൂൾ പ്രവേശനോത്സവമായ ജ്യോതിർഗമയ – 2025 ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.റ്റി.എ. പ്രസിഡൻ്റ് ശ്രീ. മാത്യു കെ തമ്പി അദ്ധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ മുൻസിപ്പൽ കൗൺസിലർ സിന്ധു അനിൽ, റവ. സജി തോമസ് സ്കൂൾ പ്രിൻസിപ്പൽ ജിജി മാത്യു സ്ക്കറിയ, ഹെഡ്മിസ്ട്രസ് മിനി തോമസ്, ഏ.റ്റി. ജോൺ, കെ.കെ. ചെറിയാൻജി, കൃഷ്ണപ്രീയബി.നായർ, സജി സി.കെ.,ക്രിസ്റ്റീന ചാണ്ടി എന്നിവർ പ്രസംഗിച്ചു. പ്ലസ് വൺ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ് നേടിയ രണ്ടാം വർഷ ഹയർസെക്കൻ്ററി വിദ്യാർത്ഥികളെ യോഗത്തിൽ മെഡൽ നൽകി ആദരിച്ചു.