പത്തനംതിട്ട : സഹകരണ മന്ത്രി നടത്തിയ ചർച്ചയിലെ തീരുമാനങ്ങളായ ഡി എ കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്കരണ കമ്മിറ്റിയിയെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കാത്തതിനെ തുടർന്ന് കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പണിമുടക്കി. ഇതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ സംഘടനയിലുള്ള മുഴുവൻ കേരള ബാങ്ക് ജീവനക്കാരും പണിമുടക്കി. കേരള ബാങ്കിന്റെ മുന്നിൽ നിന്നും നഗരം ചുറ്റി നടത്തിയ പ്രതിഷേധ പ്രകടനം സിവിൽ സ്റ്റേഷന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ ധർണ കെ പി സി സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. വാഴുവേലി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തിൽ കെജി അജിത് കുമാർ, മണ്ണടി പരമേശ്വരൻ, കെ രാജേഷ്, സുനിൽ കെ, ബേബി, രജനി കെ, അജിത ജെ , സോണി എം ജോസ് എന്നിവർ സംസാരിച്ചു.