കോട്ടയം: ഏറ്റുമാനൂരിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം പൂവത്തുമ്മൂട്ടിൽ നിന്നും കണ്ടെത്തി. ഏറ്റുമാനൂരിൽ മീനച്ചിലാറിന്റെ പൂവത്തുമ്മൂട് കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഏറ്റുമാനൂർ ജനറൽ സ്റ്റോഴ്സ് ഉടമ നൗഷാദിന്റെ മകൻ പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിലെ ഒന്നാം വർഷം എൻജിനീയറിംങ് വിദ്യാർത്ഥി സുഹൈൽ നൗഷാദി(18)ന്റെ മൃതദേഹമാണ് മീനച്ചിലാറ്റിൽ പൂവത്തുമ്മൂട് കടവിൽ നിന്നും കണ്ടെത്തിയത്.
യുവാവിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് യുവാവിന്റെ മൃതദേഹം മീനച്ചിലാറ്റിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്. നവംബർ ഏഴിനാണ് സുഹൈലിനെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിരുന്നു. ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെയാണ് ഇന്നു രാവിലെ യുവാവിന്റെ മൃതദേഹം മീനച്ചിലാറ്റിൽ പൂവത്തുമ്മൂട് കടവിൽ നിന്നും കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം യുവാവിനെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെകടർ എ.എസ് അൻസലിന്റെ നേതൃത്വത്തിൽ പൂവത്തുമ്മൂട് കടവ് ഭാഗത്ത് പരിശോധന നടത്തിയിരുന്നു. അഗ്നിരക്ഷാ സേനാ സംഘത്തിന്റെ സ്കൂബാ ഡൈവിംങ് സംഘമാണ് പ്രദേശത്ത് നിരീക്ഷണം നടത്തിയത്. എന്നാൽ, അന്ന് യുവാവിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ശക്തമായ ഒഴുക്ക് ഉണ്ടായതിനെ തുടർന്നാണ് യുവാവിനെ കണ്ടെത്താനാവാതെ പോയത്. തുടർന്ന് ഇന്നു രാവിലെ മൃതദേഹം വെള്ളത്തിൽ കണ്ടെത്തുകയായിരുന്നു.
യുവാവ് മീനച്ചിലാറിന്റെ ഭാഗത്തു കൂടി നടന്നു പോകുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസ് സംഘത്തിന് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഇവിടെ കേന്ദ്രീകരിച്ച് പൊലീസ് സംഘം അന്വേഷണം നടത്തിയത്. ഇതോടെയാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.