ഏറ്റുമാനൂർ: ദക്ഷിണ കാശി എന്നറിയപ്പെടുന്ന വേദഗിരി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഈ കൊല്ലത്തെ കർക്കടക വാവുബലി ജൂലൈ 24 -വ്യാഴാഴ്ച പുലർച്ചെ തീർത്ഥച്ചിറയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ബലിതർപ്പണത്തിനായിപതിനായിരങ്ങൾ എത്തിച്ചേരും.
ഒരുക്കങ്ങൾ പൂർത്തിയായതായും
ഭാരവാഹികൾ പറഞ്ഞു. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ദേവസ്വത്തിന്റെ നേതൃത്വത്തിൽ മേൽശാന്തി മോനിഷ് തടത്തിലിൻ്റെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ.
പുലർച്ചെ 12.05-ന് ബലിതർപ്പണം ആരംഭിക്കും.500 പേർക്ക് വീതം ഇരിക്കാവുന്ന രണ്ട് പന്തലുകൾ സജ്ജമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് അന്നദാനവും ഒരുക്കിയിട്ടുണ്ട്.
കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് നടത്തും.ക്ഷേത്രത്തിൽ പൂർത്തീകരിച്ച അന്നദാന മണ്ഡപത്തിന്റെയും നവീകരിച്ച നടപ്പന്തലിന്‍റെയും സമർപ്പണം മന്ത്രി വി എൻ വാസവൻ നിർവഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മോൻസ് ജോസഫ് എംഎൽഎ,ജില്ലാ പഞ്ചായത്ത് മെമ്പർ ഡോക്ടർ റോസമ്മ സോണി,അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം,മെമ്പർ സിനി ജോർജ് തുടങ്ങിയവർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ ക്ഷേത്രം മേൽശാന്തി മോനീഷ് തടത്തിൽ,
വേദഗിരി ദേവസ്വം മാനേജിങ് ട്രസ്റ്റി ഇ കെ സനൽ കുമാർ,സിനി ജോർജ്,ഉദയ് കല്യാൺപൂർ, സുധ ചെന്നൈ എന്നിവർ പങ്കെടുത്തു.