ക്ഷീരോത്പാദക സഹകരണ സംഘം പ്രവര്‍ത്തനോദ്ഘാടനം

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി സെന്റര്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ശനിയാഴ്ച രാവിലെ 10ന് കൂവപ്പള്ളി സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ഓഡിറ്റോറിയത്തില്‍ നടക്കും. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ടിന്റെ അധ്യക്ഷതയില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. പദ്ധതി വിശദീകരണം കോട്ടയം ക്ഷീര വികസന ഡപ്യൂട്ടി ഡ!യറക്ടര്‍ മിനി ജോസഫും  പ്രവര്‍ത്തന ധനസഹായ വിതരണം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷും പ്രഥമ പാല്‍ സംഭരണം ജില്ലാ പഞ്ചായത്ത് മെംബര്‍ പി.ആര്‍. അനുപമയും നിര്‍വഹിക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജന്‍ കുന്നത്ത് മുഖ്യപ്രഭാഷണം നടത്തും.

Advertisements

Hot Topics

Related Articles