ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം പ്രഖ്യാപിക്കണം: സി എസ് ഡി എസ് സംസ്ഥാന വാഹന പ്രചരണ ജാഥയ്ക്ക് ആവേശകരമായ തുടക്കം

ഏലപ്പാറ : സംസ്ഥാനത്തെ 30 ലക്ഷത്തോളം വരുന്ന ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം ആവശ്യപ്പെട്ട്  ചേരമസാംബവ ഡെവലപ്മെന്റ് സൊസൈറ്റി  സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ്  നയിക്കുന്ന സംസ്ഥാന വാഹന പ്രചരണ ജാഥയ്ക്ക് ഏലപ്പാറയിൽ ആവേശകരമായ തുടക്കമായി.

Advertisements

രാവിലെ 8:30 ന് പീരുമേട് കല്ലറ സുകുമാരൻ സ്മൃതി മണ്ഡപത്തിൽ സംസ്‌ഥാന നേതാക്കൾ പുഷ്‌പ്പാർചന നടത്തി. തുടർന്ന് ഏലപ്പാറ പൊതുവേദിയിൽ നടന്ന ഉദ്ഘാടന സമ്മേളനം അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ്  എംപി ഉദ്ഘാടനം ചെയ്തു. സി എസ് ഡി എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രവീൺ ജെയിംസ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റനായ സി എസ് ഡി എസ് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷിനെ കുടുംബയോഗം പഞ്ചായത്ത്‌ താലൂക്ക് നേതാക്കൾ ഹാരാർപ്പണം നടത്തി. സംസ്‌ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ മുഖ്യ പ്രഭാഷണം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 വാഹനപ്രചരണ ജാഥയ്ക്ക്  പീരുമേട്, വണ്ടിപ്പെരിയാർ, കുമളി,അണക്കര, നെടുങ്കണ്ടം, മുനിയറ, പാറത്തോട്,കമ്പിളികണ്ടം, മുരിക്കാശ്ശേരി എന്നിവിടങ്ങളിൽ സ്ത്രീകളും കുട്ടികളും അടക്കം  നൂറുകണക്കിന് പ്രവർത്തകർ സ്വീകരണം നൽകി. വൈകുന്നേരം പതിനാറാം കണ്ടത്  ഒന്നാം ദിവസത്തെ പര്യടനം അവസാനിച്ചു. സമാപന സമ്മേളനം ആംഗ്ലിക്കൻ സഭ ഹൈറേഞ്ച് ഭദ്രാസനാധിപൻ ബിഷപ്പ് ജോൺ ചെട്ടിയതറ ഉദ്ഘാടനം ചെയ്തുഇന്ന് ജനുവരി 16ന് രാവിലെ കട്ടപ്പനയിൽ നിന്ന് ആരംഭിക്കുന്ന ജാഥ തൊടുപുഴയിൽ അവസാനിക്കും. മുൻമന്ത്രി പി ജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. നൂറുകണക്കിന് പ്രവർത്തകർ സ്വീകരണം നൽകും.  സംസ്ഥാനത്തെ എട്ട് ജില്ലകളിലൂടെ കടന്നു പോകുന്ന ജാഥ ജനുവരി 29ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർചോടെ സമാപിക്കും 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.