ദളിത് ക്രൈസ്തവ സംവരണം : സർക്കാരിന് ഇരട്ടത്താപ്പ് എന്ന് സി എസ് ഡി എസ് സംസ്‌ഥാന നേതൃയോഗം

കോട്ടയം : ദളിത് ക്രൈസ്തവരുടെ സംവരണ പ്രശ്നത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ടത്താപ്പ് ആണെന്ന് ചേരമ സാംബാവ ഡെവലപ്മെന്റ് സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് കെ കെ സുരേഷ് പറഞ്ഞു. സംവരണം പ്രഖ്യാപിക്കാത്ത പക്ഷം ഇടതുമുന്നണി തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിടുമെന്നും കെ കെ സുരേഷ് പറഞ്ഞു. കോട്ടയം വാഴൂർ നെടുമാവ് അംബേദ്കർ ഭവനിൽ നടത്തിയ സംസ്ഥാന നേതൃത്വയോഗവും മുൻ ജനറൽ സെക്രട്ടറി വി കെ തങ്കപ്പൻ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisements

സംസ്‌ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന ട്രഷറർ പ്രവീൺ ജെയിംസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ സണ്ണി ഉരപ്പാങ്കൽ, പ്രസന്ന ആറാണി സംസ്‌ഥാന കമ്മിറ്റി അംഗങ്ങൾ ആയ കെ കെ അപ്പു, അനീഷ് ചാക്കോ, എം ഐ ലൂക്കോസ്, മോബിൻ ജോണി തുടങ്ങിയവർ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിത്രം : സി എസ് ഡി എസ് സംസ്ഥാന നേതൃയോഗം സംസ്ഥാന പ്രസിഡണ്ട് കെ കെ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

Hot Topics

Related Articles