ദളിത് കാത്തലിക് മഹാജനസഭ ഏറ്റുമാനൂര്‍ പട്ടിത്താനം മേഖല ഫൊറോനതല കുടുംബസംഗമം നടന്നു

കോട്ടയം : ദളിത് കാത്തലിക് മഹാജനസഭ ഏറ്റുമാനൂര്‍ പട്ടിത്താനം മേഖലയുടെ ആഭിമുഖ്യത്തില്‍ ഫൊറോനതല കുടുംബസംഗമം നടന്നു. സിമേറ 2042 എന്ന പേരില്‍ പട്ടിത്താനം സെന്റ് ബോണിഫസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ്ജ് എംപി ഉദ്ഘാടനം ചെയ്തു. വിജയപുരം രൂപത സഹായമെത്രാന്‍ ഡോ. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. പട്ടിത്താനം ഫൊറോന വികാരി ഫാ. അഗസ്റ്റിന്‍ കല്ലറയ്ക്കല്‍ ഡിസിഎംഎസ് വൈവാഹിക പദ്ധതി ഡേറ്റാ ശേഖരണം ഉദ്ഘാടനം ചെയ്തു. ഡിസിഎംഎസ് മേഖലാ പ്രസിഡന്റ് സി പി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ രൂപതാ ഡയറക്ടര്‍ ഫാ. ജോസഫ് തറയില്‍, രൂപതാ പ്രസിഡന്റ് ജോയി കൂനാനിക്കല്‍, ലിസി പോള്‍, ജോസ് വര്‍ക്കി, ജോസഫ് ബോണിഫസ്, സണ്ണി ആന്റണി എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണവും ചടങ്ങില്‍ നടന്നു.

Advertisements

Hot Topics

Related Articles