‘അവസാനത്തെ അത്താഴം’; ആകാശത്ത് വച്ച് ഡിന്നർ കഴിക്കുന്ന ദമ്പതികൾ; ഇതിനകം വീഡിയോ കണ്ടത് ഒരു കോടി പത്ത് ലക്ഷം പേർ; വിമർശനം 

കാഴ്ചക്കാരനെ ഏത് വിധേനയും ഞെട്ടിക്കാനാണ് ഇപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രമം. അതിനായി ഏത് അറ്റം വരെ പോകാനും സമൂഹ മാധ്യമ ഉപയോക്താക്കള്‍ തയ്യാറാകുന്നു. കഴിഞ്ഞ ദിവസം ഇത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ രൂക്ഷവിമര്‍ശനവുമായി സമൂഹ മാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. വായുവില്‍ വച്ച് ഭാര്യഭര്‍ത്താക്കന്മാര്‍ ഡിന്നർ കഴിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ രൂക്ഷ വിമര്‍ശനം നേരിട്ടത്. മാറ്റ് പിന്നര്‍ എന്ന എക്സ് ഹാന്‍റലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ പങ്കുവച്ച് കൊണ്ട് മാറ്റ് പിന്നർ ഇങ്ങനെ കുറിച്ചു,’ ഇതു കാണുമ്പോൾ ആദ്യം മനസ്സിൽ വരുന്ന വാക്ക് ഏതാണ്?’ എന്നായിരുന്നു. 

Advertisements

വീഡിയോയുടെ തുടക്കത്തില്‍ ചെങ്കുത്തായ ഒരു മലയുടെ ചരിവില്‍ നിന്നും അടുത്ത മലയിലേക്ക് വലിച്ച് കെട്ടിയ ഒരു കമ്പിയില്‍ ഘടിപ്പിച്ച ഒരു മേശയ്ക്ക് ഇരുപുറമുള്ള രണ്ട് കസേരകളിലായി ഭാര്യയും ഭര്‍ത്താവും ഇരിക്കുന്നു. നിരവധി പേരുടെ സഹായത്തോടെ കമ്പിയില്‍ പിടിച്ച് കൊണ്ട് ഇരുവരും മലയില്‍ നിന്നും മുന്നോട്ട് നീങ്ങുന്നു. ഭര്‍ത്താവ് ബാലന്‍സ് നഷ്ടപ്പെടാതിരിക്കാനും മലയില്‍ നിന്ന് ദൂരേയ്ക്ക് നീങ്ങാനുമായി കേബിളില്‍ പിടിച്ച് കൊണ്ട് ഇരിക്കുന്നു. ഈ സമയം ഭാര്യ മേശയും അതിന് മേല്‍ വച്ച ഭക്ഷണവും താഴെ പോകാതിരിക്കാനായി മേശയില്‍ മുറുക്കെ പിടിച്ചിരിക്കുന്നതും കാണാം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേബിള്‍ കാറിന് സമാനമായ രീതിയില്‍ ഇരുവരും മുന്നോട്ട് നീങ്ങി മലയില്‍ നിന്നും അകന്ന് ഏതാണ്ട് വായുവില്‍ എത്തി നില്‍ക്കുമ്പോള്‍ വീഡിയോ അവസാനിക്കുന്നു. വീഡിയോയില്‍ ഉടനീളം ആരോ റഷ്യന്‍ ഭാഷയില്‍ എന്തൊക്കെയോ വിളിച്ച് പറയുന്നതും കേള്‍ക്കാം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വളരെ വേഗം വൈറലായി. ഒരു കോടി പത്ത് ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.