വീണ്ടും നിയമലംഘനം; കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ കാറിന്റെ ഡോറിലിരുന്ന് സാഹസിക യാത്ര നടത്തി യുവാക്കള്‍

കൊച്ചി: കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും കാറിൽ യുവാക്കളുടെ സാഹസിക യാത്ര. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാറിന്റെ ഡോറിൽ ഇരുന്ന് യുവാക്കൾ യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്നലെ വൈകിട്ട് മൂന്നാറിനും ഗ്യാപ്പ് റോഡിനും ഇടയിലായിരുന്നു അപകടയാത്ര. 

Advertisements

രണ്ടാഴ്ച്ചക്കിടെ ഇത് മൂന്നാമത്തെ തവണയാണ് ഗ്യാപ്പ് റോഡിൽ യുവാക്കളുടെ സാഹസിക പ്രകടനം. പാതയിലൂടെ ഇത്തരത്തിൽ സാഹസിക യാത്ര നടത്തുന്നവരെ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശോധനയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. ഇതിനിടയിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന തുടങ്ങിയെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Hot Topics

Related Articles