ന്യൂസ് ഡെസ്ക് : ഇന്ന് അറഫാ സംഗമം. ഹജ്ജിൻറെ ഭാഗമായുള്ള കർമ്മങ്ങളിൽ സുപ്രധാന അനുഷ്ഠാനമാണ് അറഫാ സംഗമം. മിനായിൽ നിന്നും പതിനാറു കിലോമീറ്റർ അകലെയായാണ് അറഫ പ്രതലം സ്ഥിതി ചെയ്യുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ജനം ഓരോ വർഷവും സംഗമിക്കുന്ന ഇടം അറഫയാണ്. അറഫാ സംഗമത്തിനു മുൻപ് ഹാജിമാർ മിന എന്ന സ്ഥലത്ത് ഒത്തുചേരും. അറഫയിൽ എത്തിയശേഷം ദുൽഹജ്ജ് ഒൻപതിന് സന്ധ്യ മയങ്ങുംവരെ ഹാജിമാർ അറഫയിൽ തങ്ങും.
ഇസ്ലാമിക കാലഗണന രീതി അനുസരിച്ച് ദുൽഹജ്ജ് മാസം 9-നെ അറഫാദിനം അഥവാ യൌം അറഫ (അറബി: يوم عرفة) എന്ന് അറിയപ്പെടുന്നു. മുഹമ്മദ് നബി വിടവാങ്ങൽ ഹജ്ജ് (ഹജ്ജതുൽ വദാ) നിർവഹിച്ച് ഇസ്ലാം മതത്തിന്റെ പൂർത്തീകരണം പ്രഖ്യാപിച്ചത് ഹിജ്‌റ വർഷം10-നു (632 CE) വെള്ളിയാഴ്ച ഇതേ ദിവസമായിരുന്നു. റമദാൻ മാസം കഴിഞ്ഞ് ഏകദേശം 70 ദിവസങ്ങൾക്ക് ശേഷമാണിത്. ഹജ്ജ് കർമ്മത്തിന്റെ രണ്ടാമത്തെ ദിവസമാണ് അറഫാദിനം. ഇതിനടുത്ത ദിവസം (ദുൽഹജ്ജ് 10) ബലിപെരുന്നാൾ (ഈദുൽ അദ്‌ഹ) കടന്നു വരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുഴുവൻ ഹജ്ജ് തീർഥാടകരും മക്കയുടെ തെക്കുകിഴക്കായി ഉദ്ദേശം 22 കി.മീ. അകലെ സ്ഥിതിചെയ്യുന്ന അറഫ എന്ന സ്ഥലത്ത് സമ്മേളിക്കുന്നതാണ് അറഫാ സംഗമം. മിനായിലെ തമ്പുകളിൽ നിന്ന് നന്നേ പുലർച്ചെ മുതൽ തീർത്ഥാടകർ പതിനെട്ട് കിലോമീറ്റർ അകലെയുള്ള അറഫാ സമതലത്തിലേക്ക് പോകും. എല്ലാം ഏറ്റുപറഞ്ഞ് പാപമോചനം തേടുന്ന പ്രാർഥനയാണ് അറഫയിൽ തീർഥാടകർ നടത്തുന്നത്.