ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയും പാലാ റോട്ടറി ക്ലബ്ബും സംയുക്തമായി പഠന ഉപകരണങ്ങൾ വിതരണം ചെയ്തു

പാലാ : ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയും പാലാ റോട്ടറി ക്ലബ്ബും സംയുക്തമായി പഠന ഉപകരണ വിതരണം കുറുമണ്ണ് സെന്റ്. ജോൺസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ദയ ചെയർമാൻ പി. എം. ജയകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്നു. പ്രസ്തുത യോഗം ദയ മെന്ററും , സോഷ്യൽ എനേബ്ളറും  ഓതറുമായ നിഷ ജോസ് കെ മാണി ഉദ്ഘാടനവും  ഇലക്ട്രിക് വീൽചെയർ വിതരണവും നടത്തി. പാലാ റോട്ടറി ക്ലബ്‌  സെക്രട്ടറി ജിമ്മി ചെറിയാൻ പഠന ഉപകരണ വിതരണം നടത്തി.റൊട്ടറി ക്ലബ്‌ ഓഫ് പാലാ പബ്ലിക് ഇമേജ് ചെയർമാൻ  സന്തോഷ്‌ മാട്ടേൽ,  ബിജു കൊക്കാട്ട്, ദയ സെക്രട്ടറി തോമസ് ടി എഫ്രേം, ദയ വൈസ് ചെയർമാനും  പാരാ ലീഗൽ വോളന്റിയറുമായ സോജ ബേബി, ദയ ജോയിന്റ് സെക്രട്ടറിയും   റിട്ടയേർഡ് റിട്ട. ആർ ടി ഒ പി.ഡി സുനിൽ ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു. 60 ലധികം കുട്ടികൾക്ക് പഠന ഉപകരണങ്ങൾ വിതരണം ചെയ്തു.

Advertisements

Hot Topics

Related Articles