ദയയുടെ സ്‌നേഹവീട് താക്കോൽ ദാന ചടങ്ങ് നടത്തി 

പാലാ : മസ്കുലാർ ഡിസ്ട്രോഫി  രോഗിയായ തോമസുകുട്ടിക്ക് ഭിന്നശേഷി സൗഹൃദ വീട് നൽകി ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി. ദയയുടെ 14 ആം വീടിന്റെ താക്കോൽ ദാനം മുൻ പാലാ രൂപത ഔക്സിലിയറി ബിഷപ്പ് മാർ. ജേക്കബ് മുരിക്കനും ഭിന്നശേഷി കമ്മിഷ്ണറും ദയ ട്രഷററുമായ ഡോ. പി.ടി. ബാബുരാജും ചേർന്ന് നിർവഹിച്ചു. യോഗത്തിൽ മാണി സി കാപ്പൻ എം എൽ എ, ദയ മെന്ററും മോട്ടിവേഷൻ സ്പീക്കർ സാമൂഹിക പ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയായ നിഷ ജോസ് കെ മാണി, ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ. ഷോൺ ജോർജ്, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി തമ്പി, ദയ രക്ഷധികാരിയും കുറുമണ്ണ് സെന്റ് ജോൺസ് ചർച്ച് വികാരിയുമായ റവ. ഫാ. അഗസ്റ്റിൻ പീടികമലയിൽ, ദയ ചെയർമാൻ ജയകൃഷ്ണൻ, ദയ സെക്രട്ടറി തോമസ് ടി എഫ്രേം, ജോയിന്റ് സെക്രട്ടറിയും റിട്ടയേർഡ് ആർ ടി ഒ എൻഫോഴ്സ്മെൻ്റ് മായ സുനിൽ ബാബു, എക്സിക്യൂട്ടീവ് മെമ്പർ   സിന്ദു പി.നാരായണൻ, ബ്ലോക്ക്‌ മെമ്പർ ജെറ്റോ ജോസഫ്, പഞ്ചായത്ത്‌ മെമ്പർമാരായ  അലക്സ്‌ ടി ജോസഫ്,   ബിന്ദു ജേക്കബ്, മുൻ ജില്ലാ പഞ്ചായത്ത്‌ മെമ്പർ സണ്ണി മാത്യു വടക്കേമുളഞ്ഞിനാൽ,  ദയ ജനറൽ കൌൺസിൽ മെമ്പർമാരായ  ജോസഫ് പീറ്റർ,  ലിൻസ് ജോസഫ്,  എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles