ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി ഡയപ്പർ വിതരണം നടത്തി

കുറുമണ്ണ് : ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയിലെ ഭിന്നശേഷി കുട്ടികൾക്കുള്ള ഡയപ്പർ വിതരണം നടത്തി. കുറുമണ്ണ് ദയ ഓഫീസിൽ മണപ്പുറം ഫൌണ്ടേഷൻ്റെ നേതൃത്വത്തിലാണ് നടത്തിയത്. പ്രസ്തുത യോഗത്തിൽ ദയ ചെയർമാൻ പി എം ജയകൃഷ്ണൻ അധ്യക്ഷഥ വഹിച്ചു. മണപ്പുറം ഫൌണ്ടേഷൻ ജനറൽ മാനേജർ ജോർജ് മോർലി ഉദ്ഘാടന കർമം നിർവഹിച്ചു. ദയ ജനറൽ കൗൺസിൽ മെമ്പർമാരായ ലിൻസ് ജോസഫ്, ജോസഫ് പീറ്റർ എന്നിവർ പ്രസംഗിച്ചു. 50 ലധികം ഭിന്നശേഷി കുട്ടികൾ പങ്കെടുത്തു.

Advertisements

Hot Topics

Related Articles