തിരുവല്ല: ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളും ആൽഫ ഫുട്ബോൾ അക്കാഡമി തിരുവല്ലയും സംയുക്തമായി ആരംഭിച്ച ഡി ബി ആൽഫാ സ്പോർട്സ് അക്കാദമിയുടെ സമ്മർ കോച്ചിംഗ് ക്യാമ്പ് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പത്തനംതിട്ട ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ജോയി പൗലോസ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സ്കൂൾ ഹെഡ് മിസ്ട്രെസ് എസ് ലത അധ്യക്ഷത വഹിച്ചു. ആശംസകൾ നേർന്നു കൊണ്ട് പിടിഎ പ്രസിഡന്റ് ശ്രീനിവാസ് പുറയാറ്റ്,ശിവകുമാർ,സീനിയർ അധ്യാപിക ജി രാധിക എന്നിവർ സംസാരിച്ചു. പുതിയ തലമുറയെ കാർന്നു തിന്നുന്ന ലഹരി എന്ന മാരക വിപത്തിനെതിരെയുള്ള പ്രതിജ്ഞയും ചടങ്ങിൽ ജോയ് പൗലോസ് നിർവഹിച്ചു. അതോടൊപ്പം തന്നെ പത്തനംതിട്ട ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ എല്ലാ സഹകരണവും ഫുട്ബോൾ അസോസിയേഷന്റെ പേരിൽശ്രീ ജോയി പൗലോസ് വാഗ്ദാനം ചെയ്തു. എല്ലാദിവസവും രാവിലെ 8മണി മുതൽ 9.30 വരെയാണ് ക്യാമ്പ്. ഇനിയും ക്യാമ്പിൽ പങ്കുചേരാൻ താല്പര്യമുള്ള കുട്ടികൾ 9895599389 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഫുട്ബോൾ, കരാട്ടെ, ചെസ്സ്,കബഡി, ഖോ ഖോ, അത് ല റ്റിക്സ് എന്നീ ഇനങ്ങളിൽ ആണ് സമ്മർ ക്യാമ്പ് ആരംഭിച്ചിട്ടുള്ളത്.